Sep 28, 2026

ടി.എം. അബ്ദുറഹിമാൻ മാസ്റ്റർ അനുസ്മരണ സംഘാടക സമിതി രൂപീകരിച്ചു


പുതുപ്പാടി : കേരള സ്പോർട്സ് കൗൺസിൽ മെമ്പറും, വിവിധ സ്പോർട്സ് അസോസിയേഷനുകളുടെ സംസ്ഥാന, ജില്ലാ ഭാരവാഹിയും, നല്ല സ്പോർട്സ് സംഘാടകനായിരുന്ന ടി.എം അബ്ദുറഹിമാൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികം വരുന്ന ഒക്ടോബർ 25ന് ആണ്. അദ്ദേഹത്തിന്റെ  അനുസ്മരണത്തിന് മുന്നോടിയായി തിരുവമ്പാടി എംഎൽഎ സി കെ കാസിം മുഖ്യ രക്ഷാധികാരിയായി , പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു താന്നിക്കാകുഴി  ചെയർമാനായും, പുതുപ്പാടി സ്പോർട്സ് അക്കാദമി സെക്രട്ടറി ബിജു വച്ചാലിൽ കൺവീനറായും, ഹുമയൂൺ കബീർ കോർഡിനേറ്ററായും , ടി കെ അഷറഫ് ട്രഷററായും, 51 സ്വാഗത സംഘാടക സമിതി രൂപീകരിച്ചു. 

പുതുപ്പാടി സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ ഈങ്ങാപ്പുഴ മിൽക്ക് സൊസൈറ്റി ഹാളിൽ നടന്ന സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, കായിക സംഘാടകരുടെ  യോഗത്തിൽ, അദ്ദേഹത്തിന്റെ സ്മരണാർത്ഥം പുതുപ്പാടി പഞ്ചായത്തിലെ ഏറ്റവും മികച്ച ഓരോ പുരുഷ , വനിത കായികതാരത്തിന് അവാർഡ് നൽകുവാനും , വിവിധ സ്പോർട്സ് പരിപാടികൾ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. 

  വാർഡ് മെമ്പർ ശ്രീജിത് എലോക്കര അധ്യക്ഷത വഹിച്ചു. പുതുപ്പാടി ഗ്രാമ പഞ്ചായത്ത് മെമ്പർ ഷാഫി വളഞ്ഞപാറ യോഗം ഉദ്ഘാടനം ചെയ്തു. ഹുമയൂൺ കബീർ, വി.കെ. തങ്കച്ചൻ , ഫാദർ. പ്രസാദ് , കെ.എ. ഐസക്ക് മാസ്റ്റർ അഷഫ് ഒതയോത്ത്, ടി.കെ. സുഹൈൽ, ഉസമാൻ ചാത്തൻചിറ ,  ഷംനാദ് പുതുപ്പാടി തുടങ്ങിയവർ ആശംസകൾ പറഞ്ഞു.  പുതുപ്പാടി സ്പോർട്സ് അക്കാദമി സെക്രട്ടറി ബിജു വച്ചാലിൽ സ്വാഗതവും, അബദുൾ ഖാദർ നന്ദിയും പറഞ്ഞു .

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only