Sep 16, 2026

ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മുസ്ലിം ലീഗ് മാർച്ച്.

 മുക്കം :  ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മുസ്ലിം ലീഗ് മാർച്ച്.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കാരശ്ശേരി ഗ്രാമപഞ്ചായത്തിലേക്ക് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ 2026 സെപ്റ്റംബർ 17ന്(നാളെ ) വ്യാഴാഴ്ച കാലത്ത് 10 മണിക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുകയാണ്.

കഴിഞ്ഞ 9 മാസക്കാലമായി അധികാരത്തിലിരിക്കുന്ന ഇടത് ഭരണസമിതി സ്വാഭാവിക ഭരണസമിതി ഇടപെടലുകളിൽ പോലും പരാജയപ്പെട്ട അവസ്ഥയാണുള്ളത്.
എന്ന കർഷകർക്ക് നേരത്തെ നൽകിയിരുന്നു വളം വിതരണം ഇതുവരെ നൽകാതിരിക്കുന്നത് ഒരു ചെറിയ ഉദാഹരണം മാത്രം.

അതേസമയം അധികാര ദുർവിനിയോഗത്തിനും സ്വജനപക്ഷപാതത്തിൽ വർധിത ആവേശത്തോടെ കൂടിയാണ് രാഷ്ട്രീയപ്രീതിതമായി ഭരണസമിതി ഇടപെടുന്നത്.
പുതുതായി രൂപീകരിക്കപ്പെട്ട പതിനഞ്ചാം വാർഡിലെയും 19 ആം വാർഡിലെയും ആശാവർക്കർ നിയമനം അട്ടിമറിച്ച് പ്രദേശത്ത് ആശാവർക്കർ സേവനത്തിന്റെ സാധ്യത തന്നെ ഇല്ലാതാക്കുന്ന സാഹചര്യമാണ്.

ഭരണ പ്രതിപക്ഷ ഭേദമന്യേ ഫണ്ട് വിനിയോഗിച്ച യുഡിഎഫിന്റെ 5 വർഷങ്ങൾക്ക് ശേഷം അധികാരത്തിൽ വന്ന ഇടത് ഭരണസമിതി പ്രതിപക്ഷ മെമ്പർമാരുടെ വാർഡിനോട് കാണിക്കുന്ന അവഗണന പ്രദേശത്ത് സിപി മ്മുകാർ പോലും പ്രതിഷേധത്തിലാണ്

ജനനിധിക്ക് വേണ്ടി പൊളിച്ചു താറുമാറാക്കിയ പഞ്ചായത്ത് റോഡുകളും ഇടറോഡുകളും ഇന്നും ഉപയോഗയോഗ്യമ ല്ലാതെ പ്രയാസ പ്പെടുകയാണ്.
ഡസൻ കണക്കിന് പ്രശ്നങ്ങളുമായി പ്രയാസപ്പെട്ട് നാട്ടുകാർക്ക് സ്വാഭാവിക സേവനം പോലും ലഭ്യമാകാത്ത അവസ്ഥയിലൂടെ പഞ്ചായത്തിൽ ഭരണ കടുകാ കൊടികുത്തി വാഴുകയാണ്.

കഴിഞ്ഞ 9 മാസമായി പ്രതീക്ഷയിൽ വിശ്വാസമർപ്പിച്ച് നമ്മൾ കാത്തിരിക്കുകയായിരുന്നു.ഈയൊരു സാഹചര്യത്തിലാണ് സമരപരിപാടികളുടെ ആദ്യഘട്ടം എന്ന നിലക്ക് അധികാരികളുടെ കണ്ണ് തുറക്കാൻ പഞ്ചായത്ത് ഓഫീസ് മാർച്ച് സംഘടിപ്പിക്കുന്നത്.

വിശ്വാസപൂർവ്വം 

പി എം സുബൈർ ബാബു 
പ്രസിഡൻറ്

സലാം തേക്കും കുറ്റി 
ജനറൽ സെക്രട്ടറി

പി സി ബഷീർ
ട്രഷറർ
കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only