Oct 2, 2026

കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ 'തരംഗം 2026' യുവജനോത്സവം സംഘടിപ്പിച്ചു..


കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ 'തരംഗം 2026' എന്ന പേരിൽ നാമകരണം ചെയ്ത യുവജനോത്സവം വൈവിധ്യമാർന്ന കലാപരിപാടികളോടെ വർണ്ണാഭമായി ആഘോഷിച്ചു.

ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ വിജോയി തോമസ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കലോത്സവം പ്രോഗ്രാം കൺവീനർ സജി മാത്യു സ്വാഗതമാശംസിച്ചു.അദ്ധ്യാപക പ്രതിനിധി ബൈജു ജോസഫ്,സ്കൂൾ ലീഡർ സാന്ത്വന ബിന്നി,ആർട്സ് സെക്രട്ടറി റോസ് മരിയ ജോഷി എന്നിവർ കലോത്സവ പരിപാടികൾക്ക് ആശംസയർപ്പിച്ച് സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി ജീന തോമസ് ചടങ്ങിന് ഔദ്യോഗികമായി നന്ദിയർപ്പിച്ചു.

സ്കൂൾ യുവജനോത്സവത്തിൽ വിജയിച്ചവർക്കും,പങ്കെടുത്തവർക്കും അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ട് പ്രത്യേകം സമ്മാനങ്ങൾ നൽകി ചടങ്ങിൽ അനുമോദിച്ചു.

വേദിയിലെ കലാപരിപാടികൾ ആസ്വദിക്കുന്നതോടൊപ്പം,തങ്ങളുടെ കൂട്ടുകാരെ നിറഞ്ഞ കൈയ്യടികളോടെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത മുഴുവൻ വിദ്യാർത്ഥികൾക്കും മധുര പലഹാരങ്ങൾ വിതരണം ചെയ്തു.കലോത്സവം പ്രോഗ്രാം കോർഡിനേറ്റർ ലിയ അഗസ്റ്റിൻ സമ്മാനദാന ചടങ്ങിന് ഔദ്യോഗികമായി നന്ദിയർപ്പിച്ചു.

അദ്ധ്യാപക - അനദ്ധ്യാപകർ,സ്കൗട്ട് ട്രൂപ്പ് ലീഡർ ഏബൻ ബിജോ,സ്കൗട്ട് ഡിറ്റോ ഡോൺ ഫ്രാൻസിസ്,സ്കൗട്ട്സ് - എൻ.എസ്.എസ് വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only