ഓമശ്ശേരി: ഒക്ടോബർ 01 അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് പുത്തൂർ പാരഡൈസ് ജൂനിയർ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾ മുക്കം കീഴുപറമ്പിലെ കാഴ്ചയില്ലാത്തവർക്കായുള്ള അഗതി മന്ദിരം സന്ദർശിച്ചു. മന്ദിരത്തിലെ അന്തേവാസികളോടൊത്ത് പാട്ടുപാടിയും കഥ പറഞ്ഞും പരസ്പരം പരിചയപ്പെട്ടും സമയം ചിലവഴിച്ചത് കുട്ടികൾക്ക് നവ്യാനുഭവമായി. അഗതി മന്ദിരത്തിലേക്ക് വിദ്യാർത്ഥികൾ സമ്മാനിച്ച പച്ചക്കറികൾ, ഭക്ഷ്യവസ്തുക്കൾ, പഴവർഗങ്ങൾ, ഡയപ്പർ തുടങ്ങിയവ സ്ഥാപനത്തിൻ്റെ അഡ്മിനിട്രേറ്റീവ് ഓഫീസർ റശീദ് മാസ്റ്റർ കൊടിയത്തൂർ ഏറ്റുവാങ്ങി.
സ്കൂൾ പ്രിൻസിപ്പൾ ജൗഹർ പി.ടി, അധ്യാപകരായ സുബൈദ , ജുവൈരിയ, ഷഹല ഷെറിൻ, ഷിറിൻ കുട്ടികളെ അനുഗമിച്ചു.
Post a Comment