മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവിനെ കോഴിക്കോട് റൂറൽ എസ് പി മെറിൻ ജോസഫ് ഐ പിഎസ് ൻ്റെ കീഴിലുള്ള സംഘം പിടികൂടി. മുക്കം പൂളപ്പൊയിൽ കിഴക്കേക്കണ്ടി ജൗഹർ (24)നെയാണ് ശനിയാഴ്ച പുലർച്ചെ താമരശ്ശേരി- മുക്കം സംസ്ഥാനപാതയിലെ അഗസ്ത്യന്മുഴിയിൽ നിന്ന് 5.07 ഗ്രാം എംഡിഎംഎയുമായി റൂറൽ എസ്പി യുടെ ഡാൻസാഫ് സംഘവും മുക്കം പോലീസും ചേർന്നു പിടികൂടിയത്. KL 84 E 6767 നമ്പർ ഥാർ ജീപ്പും കസ്റ്റഡിലെടുത്തു. ജീൻസിൻ്റെ പോക്കറ്റിൽ നിന്നാണ് ലഹരി കണ്ടെടുത്തത്. കോഴിക്കോട് ടൗണിലെ മൊത്ത വിതരണക്കാരിൽ നിന്നാണ് ഇയാൾ ലഹരി എത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു.ലഹരിക്കടിമയായ ഇയാൾ വാടകക്കെടുക്കുന്ന ആഡംബര കാറുകളിൽ സഞ്ചരിച്ചാണ് ലഹരി വിൽപന നടത്തുന്നത്. ലഹരി വിറ്റ് കിട്ടുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുന്നതാണ് ശൈലി. ഇയാൾക്ക് ലഹരി എത്തിക്കുന്നവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.
താമരശ്ശേരി ഡിവൈഎസ്പി കെ. എ ബോസ്, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി റാണചന്ദ്രൻ എന്നിവരുടെ നിർദേശപ്രകാരം മുക്കം എസ് ഐ. നിർമ്മൽ എം ,എ.എസ്.ഐ രജനി, സീനിയർ സിപിഒ ഷോബിൻ.വി ആർ, സിപിഒ ശ്രീലേഷ് . ടി പി, സുബീഷ്.കെ, ഹോം ഗാർഡ് ജയാനന്ദൻ. വി, ഡാൻസാഫ് അംഗങ്ങളായ രാജീവ് ബാബു, ജയരാജൻ എൻ എം, ജിനീഷ് പി പി, അനസ് പി കെ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post a Comment