Oct 10, 2026

ആം ആദ്മി പാർട്ടി നേതാക്കളുടെ അറസ്റ്റിൽ കൂടരഞ്ഞിയിൽ പന്തം കൊളുത്തി പ്രകടനം


കൂടരഞ്ഞി: പാർട്ടി നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി കൂടരഞ്ഞി പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂടരഞ്ഞിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്ദിറിൽ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാനെത്തിയ അരവിന്ദ് കേജരിവാൾ ഉൾപ്പെടയുള്ള പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്ത് ജനാധിപത്യ അവകാശങ്ങളെ അടിച്ചമർത്താനുള്ള ഭരണകൂടത്തിന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് പ്രകടനം നടത്തിയത്.

മണ്ഡലം പ്രസിഡന്റ് മനു പൈമ്പിള്ളിൽ, എം.എ. ജോസ് മുള്ളാനാനി, ഏലിയാസ് പടത്തുകാട്ടിൽ, അബ്രാഹം വാമറ്റത്തിൽ, ജോബി പുളിമൂട്ടിൽ, ഫ്രാൻസിസ് പുന്നകുന്നേൽ , ഷാജി ഇരുപ്പുഴിക്കൽ, സന്തോഷ്‌ പൊന്തക്കെൽ, ജോഷി തുളുവനാനിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only