ഹരിപ്പാട്: വണ്ടാനം മെഡി ക്കൽ കോളജ് ആശുപത്രിയിൽ അമ്മ ഏഴാമത്തെ കുഞ്ഞിന് ജന്മം നൽകവേ, കാർത്തി കപ്പള്ളിയിൽ വീട്ടിൽ അവശനിലയിലായ രണ്ടു വയസുകാരന് ദാരുണാന്ത്യം. കാർ ത്തികപ്പള്ളി വില്ലേജിൽ വലിയകുളങ്ങര തൈമുട്ടിൽ രാജേഷിന്റെയും താരയുടെയും മകൻ രാഹുലാണ് ആവശ്യത്തിന് ആഹാരമോ ശരിയായ പരിചരണമോ ലഭിക്കാതെ മരിച്ചത്. ഇന്നലെ രാവിലെ ഏഴരയോടെ വീടിനുള്ളിൽ അനക്കമറ്റു കിടന്ന കുഞ്ഞിനെ പിതാവ് രാജേഷ് സ്വന്തം ഓട്ടോറിക്ഷയിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അതിനുമുമ്പേ മരണം സംഭവി ച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീ കരിച്ചു. സംഭവത്തിൽ പട്ടിണിമരണമെന്ന സംശയം ഉയർന്നതോടെ തൃക്കുന്നപ്പുഴ പൊലിസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് നിർണായക വിവരങ്ങൾ വ്യക്തമായത്. കുട്ടിക്ക് ആവശ്യമായ പരിചരണമോ ഭക്ഷണമോ ലഭിക്കാത്തതിനെത്തുടർന്ന് കടുത്ത പോഷ കാഹാരക്കുറവും വിളർച്ചയും അസാധാരണമായ ശരീരഭാരക്കുറവും ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക കണ്ടെത്തലെന്ന് പൊലിസ് അറിയിച്ചു.
കുട്ടിയുടെ ശരീരത്തിൽ സംശയാസ്പദമായ മുറിവുകളോ പരിക്കുകളോയില്ല. എന്നാൽ പോസ്റ്റ്മോർട്ടത്തി ൻ്റെ പൂർണമായ റിപ്പോർട്ട് ഔദ്യോഗി കമായി ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകു എന്ന് തൃക്കുന്നപ്പുഴ എ സ്എച്ച്ഒ വ്യക്തമാക്കി.
ശനിയാഴ്ച ഉച്ചയ്ക്കാണ് പ്രസവ വേദനയെത്തുടർന്ന് അവശനിലയിലായ താരയെ ആശാ പ്രവർത്തകർ ഇടപെട്ട് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. തുടർന്ന് ഇവർ ആൺകുഞ്ഞിന് ജന്മംനൽകി. അമ്മ ആശുപത്രിയിലായ തോടെ രാഹുൽ പിതാവ് രാജേഷി നൊപ്പമായിരുന്നു. പിതാവ് കുഞ്ഞിൻ്റെ സംരക്ഷണത്തിൽ ശ്രദ്ധ പുലർ ത്തിയില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്. മുമ്പും ഇവരുടെ ഒരാൺകുഞ്ഞ് മരിച്ചിരുന്നു.
കുട്ടി കൈയിൽനിന്ന് അബദ്ധത്തിൽ താഴെ വീണതിനെത്തുടർന്നാണ് മരിച്ചതെന്നായിരുന്നു അന്ന് കുടുംബം നൽകിയ വിശദീകരണം. കുട്ടിയുടെ സംരക്ഷണത്തിൽ കടുത്ത വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ട് പിതാവ് രാജേഷിനെതിരേ ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരം നടപടിയെടു ക്കുന്നകാര്യങ്ങൾ പൊലിസ് പരിശോ ധിച്ചുവരികയാണ്.
അതേസമയം, മൂന്ന് വയസു മുതൽ പതിനൊന്ന് വയസുവരെ പ്രായമു ള്ള മറ്റ് നാലു പെൺകുട്ടികളെയും ശിശുക്ഷേമസമിതി അടിയന്തരമായി ഏറ്റെടുത്ത് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം രാത്രിയോടെ കുഞ്ഞിൻ്റെ മൃതദേഹം വാതല്ലൂർ കൊയ്ക്കൽ ക്ഷേത്രത്തിനു സമീപമുള്ള വീട്ടുവളപ്പിൽ സംസ്കരിച്ചു.
Post a Comment