Oct 19, 2026

ഇരവഞ്ഞിവാലിയിൽ മനം നിറഞ്ഞ് യു.വി. ജോസ് ഐ.എ.എസ്


തിരുവമ്പാടി:
മുൻ കേരള ടൂറിസം ഡയറക്ടറും മുൻ കോഴിക്കോട് ജില്ലാ കളക്ടറുമായ യു.വി. ജോസ് ഐ.എ.എസ് ഇരവഞ്ഞിവാലി ഫാം ടൂറിസം സർക്യൂട്ട് സന്ദർശിക്കുകയും കാഫ്റ്റ് പദ്ധതിയുടെ ഭാഗമായ ഇരവഞ്ഞിവാലി ഫാം ടൂറിസം സൊസൈറ്റി തയ്യാറാക്കിയിരിക്കുന്ന ഫാം ടൂറിസം സർക്യൂട്ടിൽ ഏറെ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

ഏറെ മികച്ച ഒരു ടൂറിസം പ്രൊഡക്ടാണ് ഇവിടെ തയ്യാറാക്കപ്പെട്ടിരിക്കുന്നത് എന്ന് ശ്രീ യു.വി. ജോസ് അഭിപ്രായപ്പെട്ടു. 


ലേക്ക് വ്യൂ ഫാം സ്റ്റേ, ഫ്രൂട്ട് ഫാം വില്ല, കല്ലോലിക്കൽ അഗ്രോ ഫാം, കാർമൽ അഗ്രോ ഫാം, താലോലം പ്രൊഡക്ട്സ്, തുഷാര ഹണി പ്രോസസ്സിംഗ് യൂണിറ്റ്, പുരയിടത്തിൽ ഗോട്ട് ഫാം, വിംഗ്സ് ലാൻഡ് എക്സോട്ടിക് പാർക്ക് എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ യു.വി. ജോസിനും കുടുംബത്തിനും കാഫ്റ്റ് കോഓർഡിനേറ്റർ അജു എമ്മാനുവൽ, പത്ര പ്രവർത്തകനും ടൂറിസം സംഘാടകനുമായ ബെനീറ്റോ ചാക്കോ എന്നിവരുടെ നേതൃത്വത്തിൽ ടൂറിസം സർക്യൂട്ടിനെ പരിചയപ്പെടുത്തുകയും പദ്ധതി വിശദീകരിച്ചു നൽകുകയും ചെയ്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only