മുക്കം: കല്ലുരുട്ടിയിൽ പ്രവർത്തിക്കുന്ന മുക്കം മുനിസിപ്പാലിറ്റിയുടെ നഗര ജനകീയ ആരോഗ്യ കേന്ദ്രത്തിൽ ദിവസങ്ങളോളമായി ഡോക്ടറില്ലാത്തത് മൂലം നൂറുകണക്കിന് രോഗികൾ ദുരിതത്തിൽ. സാധാരണക്കാരായ നിരവധി ആളുകൾ ആശ്രയിക്കുന്ന ഈ സ്ഥാപനത്തിൽ കൃത്യസമയത്ത് ഡോക്ടറുടെ സേവനം ലഭിക്കാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.
ദൂരസ്ഥലങ്ങളിൽ നിന്നും മറ്റും അത്യാവശ്യ ചികിത്സയ്ക്കായി എത്തുന്ന രോഗികൾ ഡോക്ടറെ കാണാനാവാതെ മടങ്ങിപ്പോകേണ്ടി വരുന്ന ദയനീയ സാഹചര്യമാണ് നിലവിലുള്ളത്. ആരോഗ്യ മേഖലയിലെ ഇത്തരം ഗുരുതരമായ വീഴ്ചകൾ ജനങ്ങളുടെ ജീവനോടുള്ള വെല്ലുവിളിയാണ്.
അടിയന്തരമായി ഈ ആരോഗ്യ കേന്ദ്രത്തിലേക്ക് സ്ഥിര നിയമനം നടത്തുകയോ പകരം സംവിധാനം ഏർപ്പെടുത്തുകയോ ചെയ്യണമെന്ന്
മുസ്ലിം യൂത്ത് ലീഗ് നഗര സഭ കമ്മിറ്റി പ്രസിഡന്റ് ജിഹാദ് തറോൽ ജനറൽ സെക്രട്ടറി അൻവർ മുണ്ടുപാറ ട്രഷറർ അബ്ദുറഹ്മാൻ എന്നിവർ സംയുക്തമായി ആവശ്യപ്പെട്ടു...
Post a Comment