കോഴിക്കോട്: കൂടരഞ്ഞി–കക്കാടംപൊയിൽ റോഡിൽ പീടികപ്പാറ പള്ളിക്ക് സമീപം ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഏഴുപേർക്ക് പരിക്കേറ്റു. കോഴിക്കോട് മാറാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.
വിനോദ സഞ്ചാരത്തിനായി കക്കാടംപൊയിൽ എത്തി
കക്കാടംപൊയിൽ സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന
എട്ട് പേർ അടങ്ങുന്ന സംഘം സഞ്ചരിച്ച ഓപ്പൺ ജീപ്പാണ് അപകടത്തിൽ പെട്ടത്.
സംഘം സഞ്ചരിച്ച ജീപ്പ് ഞായറാഴ്ച രാത്രി 7 മണിയോടെ
നിയന്ത്രണം വിട്ട് 15 അടി താഴ്ച്ചയിലെക്ക് മറിയുകയായിരുന്നു.
മാറാട് സ്വദേശി സായൂജ് 23 ആണ് മരിച്ചത് .
പരിക്കേറ്റവരെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഏഴുപേരിൽ അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
പരിക്കേറ്റവർ
അരുൺ (24) സനൂജ് (24) ആദർശ് (22) മിധുൻ (23) അമിത്ത് (22) അക്ഷയ് അഷ്റഫ് (27)
അപകട വിവരം അറിഞ്ഞെത്തിയ
നാട്ടുകാരും പ്രദേശവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വിവിധ സ്ഥലങ്ങളിൽ നിന്ന് പത്തോളം
ആബുലസുകളും സംഭവ സ്ഥലത്ത് എത്തിയിരുന്നു.
Post a Comment