മുക്കം: കല്ലുരുട്ടിയിൽ എസ്.എം.എ. (SMA - Spinal Muscular Atrophy) രോഗം ബാധിച്ചു ബുദ്ധിമുട്ട അനുഭവിക്കുന്ന മൂന്ന് പിഞ്ചുകുഞ്ഞുങ്ങളുടെ വീടുകൾ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സന്ദർശിച്ചു. കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതി നേരിട്ട് മനസ്സിലാക്കിയ അദ്ദേഹം, കുടുംബങ്ങൾക്ക് ആവശ്യമായ ആശ്വാസവും പൂർണ്ണ പിന്തുണയും വാഗ്ദാനം ചെയ്തു.
വേദന അനുഭവിക്കുന്ന മനുഷ്യരുടെ കണ്ണീരൊപ്പാൻ എപ്പോഴും മുന്നിൽ നിൽക്കുന്ന മുനവ്വറലി ശിഹാബ് തങ്ങളുടെ ഈ മാതൃകാപരമായ സന്ദർശനം പ്രദേശവാസികൾക്കും കുടുംബാംഗങ്ങൾക്കും വലിയൊരു പ്രതീക്ഷയാണ് നൽകിയത്.
കുഞ്ഞുങ്ങളുടെ ചികിത്സാ ആവശ്യങ്ങൾക്കും മറ്റും സമൂഹത്തിന്റെ കൂട്ടായ പിന്തുണയുണ്ടാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
തുടർന്ന് ചികിത്സ സഹായനിധി ഓഫീസും
ഇടവക വികാരിയച്ചനെയും സന്ദർശിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്
Post a Comment