Oct 28, 2026

ഓപ്പറേഷൻ തെളിമ രണ്ടാം ഘട്ടം: ചെറുകടി യൂണിറ്റുകളിൽ മിന്നൽ പരിശോധന; വൃത്തിഹീന സാഹചര്യം കണ്ടെത്തി, ഭക്ഷണം നശിപ്പിച്ചു

കോഴിക്കോട്: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷൻ തെളിമ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി കോഴിക്കോട് കോർപ്പറേഷൻ പരിധിയിലും പറമ്പിൽ ബസാർ മേഖലയിലും സ്നാക്ക്സ്/ചെറുകടി നിർമ്മാണ യൂണിറ്റുകളിൽ പരിശോധന നടത്തി.

ഫുഡ് സേഫ്റ്റി കമ്മീഷണറുടെ ചുമതലയുള്ള ശ്രീ. അജി എസിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച 5 സ്ക്വാഡുകൾ ഒരേസമയം 10 സ്ഥാപനങ്ങളിൽ വീതം പരിശോധിച്ചു. ഡെപ്യൂട്ടി കമ്മീഷണർ ശ്രീ. വിനോദ് കുമാർ ടി.എസ്, അസിസ്റ്റന്റ് കമ്മീഷണർ ഡോ. ജോസഫ് കുര്യാക്കോസ് എന്നിവർ മേൽനോട്ടം വഹിച്ചു. 27/10/2026 പുലർച്ചെ 1 മണിക്ക് ആരംഭിച്ച പരിശോധന രാവിലെ 6 മണിക്ക് അവസാനിച്ചു.

*പ്രധാന ന്യൂനതകൾ*

ടി.പി.സി. പരിധി കവിഞ്ഞ 180 ലിറ്ററോളം എണ്ണയിൽ പലഹാരങ്ങൾ പൊരിച്ചു; പറമ്പിൽ ബസാറിലെ യൂണിറ്റിൽ 3 സാമ്പിളിലും TPC 28.5% കണ്ടെത്തി (240 ലിറ്റർ പാം ഓയിൽ).
വാലിഡ് FSSAI 
ലൈസൻസ് ഇല്ലാതെ പ്രവർത്തനം; ജീവനക്കാർക്ക് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല; വെള്ളത്തിന്റെ പരിശോധനാ റിപ്പോർട്ട് ഹാജരാക്കിയില്ല.
ഹെയർ നെറ്റ്, ആപ്രൺ, ഗ്ലൗസ് ഇല്ലാതെ വെറും കൈകൊണ്ട് ഭക്ഷണം കൈകാര്യം ചെയ്തു.
ചൂടുള്ള മാവ് കുഴയ്ക്കാനും പലഹാരങ്ങൾക്ക് താഴെയും പ്രിന്റഡ് പ്ലാസ്റ്റിക് കവർ, എണ്ണ വലിച്ചെടുക്കാൻ ന്യൂസ്പേപ്പർ എന്നിവ ഉപയോഗിച്ചു.
ഭിത്തികളിൽ മാറാലയും പൊടിയും, മാലിന്യം കെട്ടിക്കിടന്ന് ദുർഗന്ധം, നായ്ക്കളുടെയും പൂച്ചയുടെയും സാന്നിധ്യം.
മാലിന്യത്തിൽ നിന്നുള്ള പൊടി കട്ലറ്റ് നിർമ്മാണത്തിന് ഉപയോഗിക്കുന്നതായി കണ്ടെത്തി; ഭക്ഷ്യവസ്തുക്കളിൽ നിരോധിത സിന്തറ്റിക് ഫുഡ് കളർ സൂക്ഷിച്ചു.
അസംസ്കൃത വസ്തുക്കൾ ക്രോസ് കണ്ടാമിനേഷൻ ഉണ്ടാകുംവിധം സൂക്ഷിച്ചു.

*നടപടി*
ടി.പി.സി. കവിഞ്ഞ എണ്ണയിൽ തയ്യാറാക്കിയ ഏകദേശം 1300 പലഹാരങ്ങളും പത്തിരി, വട, ഇഡ്ഡലി, 2500 സോസ് എന്നിവയും ഒരു സ്ഥാപനത്തിൽ നശിപ്പിച്ചു; ആ സ്ഥാപനത്തിനെതിരെ അഡ്ജുഡിക്കേഷൻ നടപടി ആരംഭിക്കും. പറമ്പിൽ ബസാറിലെ യൂണിറ്റിൽ 240 ലിറ്റർ പാം ഓയിൽ, 15 കിലോ അരിഞ്ഞ സവാള, 1400 സോസ്, 1000 എണ്ണക്കടികൾ, 50 കിലോ പത്തിരി മാവ് എന്നിവ നശിപ്പിക്കാൻ നിർദ്ദേശിച്ചു. FSSAI ലൈസൻസ് എടുക്കുന്നതുവരെ സ്ഥാപനം പ്രവർത്തിപ്പിക്കരുതെന്നും ന്യൂനതകൾ 7 ദിവസത്തിനകം പരിഹരിക്കണമെന്നും നിർദ്ദേശിച്ചു. 

ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് 10 ലക്ഷം രൂപ വരെയും, നിർദ്ദേശം പാലിക്കാത്തത് 2 ലക്ഷം രൂപ വരെയും പിഴ ലഭിക്കാവുന്ന കുറ്റമാണ്.
ഓപ്പറേഷൻ തെളിമയുടെ ഭാഗമായുള്ള പരിശോധനകൾ തുടരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only