Oct 19, 2026

ടി എം അബ്ദുറഹിമാൻ മാസ്റ്റർ പ്രഥമ അനുസ്മരണ ചടങ്ങ് ബഹു. കാർഷിക വകുപ്പ് മന്ത്രി ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്തു .


പുതുപ്പാടി:ദേശീയ സ്വർണ്ണ മെഡൽ ജേതാവ് , സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം, കായിക അധ്യാപകൻ, മികച്ച സ്പോർട്സ് സംഘാടകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച് നാടിന്റെ യശസ് ഉയർത്തി സ്പോർട്സിനായി ജീവിതം സമർപ്പിച്ച പുതുപ്പാടിയുടെ കായിക ഇതിഹാസം ടി എം അബ്ദുറഹ്മാന്റെ പ്രഥമ അനുസ്മരണ സമ്മേളനം പുതുപ്പാടിയിലെ പൗരാവലിയുടെ ആഭിമുഖ്യത്തിൽ, ഇങ്ങാപ്പുഴയിൽ വച്ച് നടന്നു . ബഹു. കാർഷിക മന്ത്രി ശ്രീ ടി. സിദ്ദിഖ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സംഘാടകസമിതി ചെയർമാനുമായ ബിജു താന്നിക്കാക്കുഴി അധ്യക്ഷത വഹിച്ചു. തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ സി കെ കാസിം അനുസ്മരണ പ്രഭാഷണം നടത്തി. ടി എം അബ്ദുറഹിമാന്റെ ബന്ധു കൂടിയായ എംഎൽഎ നജീബ് കാന്തപുരം മുഖ്യ പ്രഭാഷണം നടത്തി . മുൻ എംഎൽഎ ലിന്റോ ജോസഫ് പുതുപ്പാടിയിലെ മികച്ച അത് ലറ്റുകൾക്ക് ടി എം അബ്ദുറഹിമാന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ കായിക അവാർഡ് പുതുപ്പാടി ഗവൺമെന്റ് ഹൈസ്കൂളിലെ ദിയ ഫാത്തിമ. ഈങ്ങാപ്പുഴ എംജിഎം ഹയർസെക്കൻഡറി സ്കൂളിലെ ഡോണ എലിസബത്ത് സെബാസ്റ്റ്യൻ എന്നീ കായിക താരങ്ങൾക്ക് വിതരണം നടത്തി , ടി എം അബ്ദുറഹിമാനെ അനുസ്മരിച്ചു. സംഘാടക സമിതി കൺവീനർ ബിജു വാച്ചാലിൽ സ്വാഗതവും , പുതുപ്പാടി സ്പോർട്സ് അക്കാദമി പ്രസിഡണ്ടും, ടിഎം അബ്ദുറഹിമാന്റെ മകനുമായ അഡ്വ. ഷമീം അബ്ദുറഹിമാൻ നന്ദി പറഞ്ഞു . കെ സി വേലായുധൻ , സി എ മുഹമ്മദ് , അബ്ദുറഹിമാൻ മേലേടത്ത് , വി കെ ഹുസൈൻ കുട്ടി , ശ്രീജിത്ത് എലോക്കര, വി കെ തങ്കച്ചൻ , ടി കെ അഷറഫ് , ഹുമയൂൺ കബീർ , ഒതയോത്ത് അഷറഫ് , എം എ ജലീൽ , ഈസകൊയ , പി.എം.എ റഷീദ്, എ.കെ. മുഹമ്മദ് അഷറഫ്, സജി ജോൺ , സിനി മോൾ , ഇ. ശ്യാം കുമാർ , കെ എ ഐസക് മാസ്റ്റർ , ടി കെ സുഹൈൽ , ഷംനാദ് പുതുപ്പാടി, പി.കെ. സുകുമാരൻ തുടങ്ങിയവർ ആശംസ അർപ്പിച്ചു. ചടങ്ങിൽ പുതുപ്പാടിയിലെ വളർന്നു വരുന്ന പുതിയ കവിയത്രി പി.കെ. ഷംസിനക്ക് മന്ത്രി, ടി. സിദ്ദിഖ് മെമന്റോ കൊടുത്ത് ആദരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only