Oct 7, 2026

മലയോരത്തിന്റെ കലാകാരൻ കൂമ്പാറ ബേബിയെ അനുസ്മരിച്ചു.


കൂമ്പാറ: കവിയും കലാകാരനുമായിരുന്ന കൂമ്പാറ ബേബിയുടെ ഒന്നാം ചരമവാർഷിക ദിനാചരണവും അനുസ്മരണ സമ്മേളനവും കൂമ്പാറയിൽ അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്നു.
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജിമ്മി ജോസ് പൈമ്പിള്ളിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ. ലിന്റോ ജോസഫ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജുകുട്ടി കക്കാടംപൊയിൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജെയിംസ് വേളാശ്ശേരി സക്കീന ചെറുകുണ്ടിൽ,മേരി തങ്കച്ചൻ,ഷീബ നെച്ചിക്കാട്ട്,
പി.എം തോമസ് മാസ്റ്റർ,സണ്ണി കിഴുക്കരക്കാട്ട്,വിൽസൺ പുല്ലുവേലിൽ,കെ.എം അബ്‌ദുറഹ്മാൻ ,
അബു കടക്കാടൻ,ജോണി പ്ലാക്കാട്ട്,ബേബി തടത്തിൽ,ജോൺസൺ കുളത്തിങ്കൽ, ഇസ്മായിൽ നമ്പംകുന്നത്ത്,അഗസ്റ്റ്യൻ മാസ്റ്റർ കിഴുക്കരക്കാട്ട്,ജയേഷ് സ്രാമ്പിക്കൽ ,മാത്യു പുളിമുട്ടിൽ,ടോമി കുരീക്കാട്ടിൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു .
നടൻ, വാഗ്മി, ഗായകൻ, ചിത്രകാരൻ എന്നീ നിലകളിൽ ഒരുപോലെ കഴിവ് തെളിയിച്ച വ്യക്തിത്വമായിരുന്നു കൂമ്പാറ ബേബിയെന്ന് പ്രഭാഷകർ അനുസ്മരിച്ചു. മലയോര മേഖലയിലെ വളർന്നുവരുന്ന കലാകാരന്മാർക്ക് അദ്ദേഹം എന്നും മികച്ചൊരു മാർഗ്ഗദർശിയായിരുന്നു. മനോഹരമായ കൈയ്യക്ഷരത്തിന് ഉടമയായ അദ്ദേഹം പുതിയ തലമുറയ്ക്ക് എന്നും പ്രചോദനമാണ്. കോഴിക്കോട് ജില്ലയിലെ വിവിധ കലാലയങ്ങളിലെ വിദ്യാർത്ഥികളെ യുവജനോത്സവങ്ങൾക്കായി ഒരുക്കുന്നതിലും കലാപരിപാടികൾ പരിശീലിപ്പിക്കുന്നതിലും ആത്മാർത്ഥമായ പങ്കാണ് അദ്ദേഹം വഹിച്ചതെന്ന് യോഗത്തിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി. ജയിംസ് ചാലപ്പുറത്ത്, സി ജോ പാറമ്പുഴ, ജോസഫ് പുന്നയ്ക്കൽ, തുടങ്ങയർ കൂമ്പാറ ബേബി രചനകളായ കവിതകളും ഗാനങ്ങളും ആലപിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only