Oct 24, 2026

മുത്തുരാജ് നിര്യാതനായി


മുക്കം; വളരെ കാലം മുക്കത്തും പരിസര പ്രദേശങ്ങളിലും നിർമ്മാണ തൊഴിലാളിയായി ജോലി നോക്കുകയും പിന്നീട് കുമാരനെല്ലൂരിൽ താമസമാക്കുകയും കാൻസർ ബാധിതനായ ശേഷം യൂനുസ് മാസ്റ്ററുടെയും നാട്ടുകാരുടെയും സഹായത്തിൽ ചികിത്സ നേടി നരിക്കുനി അത്താണി അഗതി മന്ദിരത്തിൽ പ്രവേശിപ്പിക്കുകയും പിന്നീട് ബന്ധുക്കൾ ഏറ്റുവാങ്ങുകയും കുമാരനെല്ലൂർ മേഖല ശിഹാബ് തങ്ങൾ റിലീഫ് സെൽ ആംബുലൻസിൽ ജന്മനാടായ തമിഴ് നാട്ടിലെ പുതുക്കോട്ട ജില്ലയിലെ കറുമ്പക്കൂടി പല്ലവരായൻ പത്തയിൽ എത്തിച്ച ശേഷം അവരുടെ
പരിചരണത്തിൽ കഴിയുകയും ചെയ്ത മുത്തുരാജ് ഇന്നലെ (2026 ഒക്ടോബർ വെള്ളിയാഴ്ച) വൈകുകുന്നേരം 6 മണിക്കാണ് മരണപ്പെട്ടത്.
മരണസമയത്ത്
ഭാര്യയും ഏക മകളും സഹോദരിമാരും അവരുടെ മക്കളുമെല്ലാം അടുത്തുണ്ടായിരുന്നു എന്ന് സഹോദരിയുടെ മകൻ രാജലിംഗം യൂനുസ് മാസ്റ്ററെ അറിയിച്ചു.
സംസ്കാരം വീട്ടുവളപ്പിൽ നടന്നു.
കുറഞ്ഞ കാലം കുമാരനെല്ലൂരിലും കഴിഞ്ഞ മുത്തുരാജിന് ആദരാഞ്ജലികൾ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only