Oct 24, 2026

ഐ എച്ച് ആർ ഡി കോളേജ് തോട്ടക്കാട്ട് നിലനിർത്തണം.യാത്രാ സൗകര്യം മെച്ചപ്പെടുത്തണം:സി പി ഐ


മുക്കം:യാത്രാസൗകര്യത്തിൻ്റെ കുറവ് മുതലെടുത്ത് അടച്ചു പൂട്ടാൻ നീക്കം നടത്തുന്ന ഐ എച്ച് ആർ ഡി കോളേജ് കാരശ്ശേരി പഞ്ചായത്തിലെ തോട്ടക്കാട്ട് തന്നെ നിലനിർത്തണമെന്നും കോളേജിലേക്ക് യാത്രാ സൗകര്യം മെച്ചപ്പെടുത്തണമെന്നും സി പി ഐ തിരുവമ്പാടി മണ്ഡലം ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.വ്യാപാരി മന്ദിരം ഹാളിൽ ചേർന്ന പാർട്ടി അംഗങ്ങളുടെ ജനറൽ ബോഡി യോഗം സംസ്ഥാന കൗൺസിൽ അംഗം ഇ കെ വിജയൻ മുൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

പി കെ രാമൻകുട്ടി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ മോഹനൻ സ്വാഗതം പറഞ്ഞു.കെ ഷാജികുമാർ, വി കെ അബൂബക്കർ, പി സൗദാമിനി, പി കെ കണ്ണൻ എന്നിവർ സംസാരിച്ചു.
             

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only