കൂടരഞ്ഞി: സംസ്ഥാന യുവജനക്ഷേമ ബോഡും കൂടരഞ്ഞി ഗ്രാമ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ചു വരുന്ന കേരളോത്സവത്തിന് തുടക്കമായി.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബോബി ഷിബു ഉദ്ഘാടനം ചെയ്യ്തു.
വൈസ് പ്രസിഡൻ്റ് ജോർജ് കുട്ടി കക്കാടംപൊയിൽ അധ്യക്ഷനായി.
സ്ഥിതിരം സമതി അധ്യക്ഷരായ നിസാറ ബീഗം, ജെയിംസ് വേളാശ്ശേരി,ആയിഷ ബീ ഷിയാസ്, മെമ്പർമാരായ
രത്ന രാജേഷ്, ആദർശ് ജോസഫ്, സക്കീന സലിം,മേരി തങ്കച്ചൻ, ഷിബ റോയ് നെച്ചിക്കാട്ട്, സജയ് എം.കെ, വിനോദ് മഞ്ഞപ്പാറ,ജയേഷ് സ്രാമ്പിക്കൽ,ഗിൽഗ ജോസ്, ജോയൽ ജോൺ എന്നിവർ പ്രസംഗിച്ചു.
ആദ്യ ദിനത്തിൽ കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് ടൂർണമെൻ്റിൽ കൽപ്പൂർ ടീമിനെ 3 റണ്ണിന് പരാജയപ്പെടുത്തി ടീം കൂടരഞ്ഞി ജോതാക്കളായി.
നാളെ നടക്കുന്ന കോലോത്തുംകടവ് ദാറുൽ ഉലും സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിൽ 10 ഓളം ടീമുകൾ പങ്കെടുക്കും
Post a Comment