ഇന്ത്യയിൽ കോളർ ഐഡി നിർബന്ധമാക്കി കേന്ദ്രസർക്കാർ. 2026 നവംബർ ഒന്ന് മുതൽ കോളിങ് നെയിം പ്രെസന്റേഷൻ (CNAP) അവതരിപ്പിക്കാൻ കേന്ദ്ര ടെലികോം വകുപ്പ് രാജ്യത്തെ ടെലികോം സേവനദാതാക്കൾക്ക് നിർദേശം നൽകി. ഈ സംവിധാനം നിലവിൽ വരുന്നതോടെ നിങ്ങളുടെ ഫോണിൽ ആര് വിളിച്ചാലും ആ നമ്പറിന്റെ ഉടമയുടെ പേര് സ്ക്രീനിൽ കാണാനാവും.
4ജി കണക്ടിവിറ്റിയും അതിന് 5ജി പോലുള്ള ഉയർന്ന മൊബൈൽ നെറ്റ്വർക്കുകളും ഉപയോഗിക്കുന്നവർക്ക് CNAP ഡിഫോൾട്ട് ആയി ആക്ടിവേറ്റ് ചെയ്യപ്പെടും. ഫോൺ വിളിക്കുന്നയാളിന്റെ പേരും നമ്പറും ഈ സംവിധാനം സ്ക്രീനിൽ പ്രദർശിപ്പിക്കും. 2ജി, 3ജി നെറ്റ്വർക്കുകളിൽ ഈ സംവിധാനം അവതരിപ്പിക്കുന്നത് പിന്നീട് പരിഗണിക്കും. എന്തായാലും രാജ്യത്ത് ഉപയോഗത്തിലുള്ള ഭൂരിഭാഗം സ്മാർട്ഫോണുകളിലും ഈ സംവിധാനം ലഭ്യമാവും.
നിങ്ങളുടെ ഫോണിലേക്ക് ഒരു കോൾ വരുമ്പോൾ, സ്ക്രീനിലെ ആദ്യ ഭാഗത്ത് വിളിക്കുന്നയാളുടെ ഫോൺ നമ്പർ കാണിക്കും.
രണ്ടാമത്തെ ഭാഗത്ത്, ആ നമ്പർ നിങ്ങളുടെ ഫോണിൽ സേവ് ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾ നൽകിയിരിക്കുന്ന പേര് കാണിക്കും.
നമ്പർ സേവ് ചെയ്തിട്ടില്ലാത്ത വ്യക്തിയാണെങ്കിൽ, കോൾ ചെയ്യുന്നയാളുടെ ടെലികോം ഓപ്പറേറ്ററുടെ വരിക്കാരുടെ ഡാറ്റാബേസിൽ (subscriber database) രേഖപ്പെടുത്ത. ഔദ്യോഗിക പേര് സ്ക്രീനിൽ തെളിയും.
വിദേശത്തുനിന്നുള്ള കോളുകൾക്ക് "International Call" മാത്രമായിരിക്കും കാണിക്കുക.
ഓരോ ടെലികോം സേവനദാതാക്കളും തങ്ങളുടെ വരിക്കാരുടെ പേരും ഫോൺ നമ്പറും മാപ്പ് ചെയ്യുന്ന ഡാറ്റാബേസ് തയാറാക്കി സൂക്ഷിക്കും.
നിങ്ങൾക്ക് കോൾ ലഭിക്കുമ്പോൾ, നിങ്ങളുടെ ടെലികോം കമ്പനി ഈ ഡാറ്റാബേസിൽ നിന്ന് വിളിക്കുന്ന വ്യക്തിയുടെ പേര് കണ്ടെത്തി നിങ്ങളുടെ ഫോൺ സ്ക്രീനിൽ പ്രദർശിപ്പിക്കും.
Post a Comment