Mar 29, 2022

സംയുക്ത ട്രേഡ് യൂണിയൻ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് തുടരുന്നു.


കൂടരഞ്ഞി: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ പ്രഖ്യാപിച്ച 48 മണിക്കൂർ ദേശീയ പണിമുടക്ക് രണ്ടാം ദിവസം മലയോര മേഖലയിൽ ഭാഗീകം.

കൂടരഞ്ഞിയിലും പരിസര പ്രദേശങ്ങളിലും കടകൾ രാവിലെ തുറന്ന് പ്രവർത്തിച്ചെങ്കിലും കൂടരഞ്ഞി അങ്ങാടിയിലെ കടകൾ സമരക്കാർ എത്തി അടപ്പിച്ചു.

30 ഓളം പ്രവർത്തകർ പ്രകടനമായി എത്തിയാണ് കടകൾ അടപ്പിച്ചത്.

കടകൾ അടയ്ക്കാൻ തയ്യാറാകാതിരുന്ന വ്യാപരികളെ സമരക്കാർ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

കൂടരഞ്ഞിയിൽ മെഡിക്കൽ ഷോപ്പുകൾ ഇന്നും തുറന്ന് പ്രവർത്തിക്കുന്നുണ്ട്.

എസ്.ബി.ഐ എ.ടി.എം കൗണ്ടറിൻ്റെ ഷട്ടർ സമരക്കാർ അടച്ചെങ്കിലും പിന്നീട് ഇടപാടിന് എത്തിയവർ തുറന്നു.

വിവിധ സർക്കാർ ഓഫീസുകൾ,ബാങ്കുകൾ,പെട്രോൾ പമ്പ് എന്നിവ ഇന്നും അടഞ്ഞു കിടക്കുകയാണ്.

ബസുകളും,ടാക്സി വാഹനങ്ങളും,ഓട്ടോറിക്ഷകളും ഇന്നും സർവീസ് നടത്തുന്നില്ല.ഏതാനും സ്വകാര്യ വാഹനങ്ങൾ  നിരത്തിലുണ്ട്.

കൂമ്പാറ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇന്ന് കടകൾ തുറന്ന് പ്രവർത്തിക്കുന്നുണ്ട്

ടൂറിസം മേഖലയായ കക്കാടംപൊയിലെക്ക് ഇന്നും നിരവധി സഞ്ചാരികൾ എത്തുന്നുണ്ട്.

കക്കാടംപൊയിലിൽ കടകൾ തുറന്നിട്ടില്ലെങ്കിലും സമീപ പ്രദേശങ്ങളായ താഴെ കക്കാട്,കള്ളിപ്പാറ,പീടികപ്പാറ എന്നിവിടങ്ങളിൽ കടകൾ പതിവു പൊലെ തുറന്ന് പ്രവർത്തിക്കുന്നുണ്ട്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only