Apr 21, 2022

തിരുവമ്പാടി നിയോജകമണ്ഡലത്തിലെ 323 കുടുംബങ്ങൾക്കുള്ള പട്ടയവിതരണം റവന്യൂ മന്ത്രി കെ. രാജൻ നിർവഹിച്ചു.


തിരുവമ്പാടി: തിരുവമ്പാടി നിയോജകമണ്ഡലത്തിലെ 323 കുടുംബങ്ങൾക്കുള്ള പട്ടയവിതരണം റവന്യൂ മന്ത്രി കെ. രാജൻ നിർവഹിച്ചു.

സംസ്ഥാനത്ത് 5 വർഷത്തിനകം ഡിജിറ്റൽ സർവേ പൂർത്തിയാക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു.

 

ഇതിൽ ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ചായിരിക്കും 70 ശതമാനം സർവേയെന്നും ഇതിനായി 807 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. തിരുവമ്പാടിയിൽ പട്ടയമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ ശരിയാക്കുന്നതിനായി റവന്യു ഉദ്യോഗസ്ഥർ വീടുകളിൽ പോയി നടപടികൾ സ്വീകരിക്കും. 

 

ഭൂമിയുമായി ബന്ധപ്പെട്ട അപേക്ഷകൾ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന അവസ്ഥ ഉണ്ടാവില്ലന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ അൺസർവേ വില്ലേജുകളിൽ അതിവേഗ സർവേ നടത്താൻ നടപടി സ്വീകരിക്കും. റവന്യു വകുപ്പിൻ്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുമെന്നും അതിനായി സ്മാർട്ട് വില്ലേജ് ഓഫീസുകൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇതിനായി 1662 വില്ലേജ് ഓഫീസുകളിലും ജനകീയ സമിതികൾ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ കുടുംബങ്ങൾക്കുള്ള പട്ടയ വിതരണവും മന്ത്രി നിർവഹിച്ചു. 

ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. എം.കെ. മുനീർ എം എൽ, എ, ജില്ല കലക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു കളത്തൂർ, മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു,
ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാരായ മേഴ്സി പുളിക്കാട്ട്, വി. ഷംലൂലത്ത്, ജോസ് തോമസ് മാവറ, വി.പി സ്മിത, അലക്സ് തോമസ് ചെമ്പകശ്ശേരി തുടങ്ങിയവർ സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only