May 27, 2022

ലഡാക്കിൽ വാഹനാപകടം, 7 സൈനികർക്ക് ജീവൻ നഷ്ടമായി


ലഡാക്കിലെ ടാർടൂക്ക് സെക്ടറിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു. 7 കരസേനാംഗങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടു. വാഹനം റോഡിൽ നിന്ന് തെന്നി ഷിയോക് നദിയിലേക്ക് വീഴുകയായിരുന്നു. സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം അറിയിച്ചത്.


നിരവധി സൈനികർക്ക് ഗുരുതരമായ പരുക്കേറ്റു. ഇവരെ വ്യോമസേന വെസ്റ്റേൺ കമാൻഡിലേക്ക് മാറ്റുകയാണ്. പാർതാപൂരിലെ ട്രാൻസിറ്റ് ക്യാമ്പിൽ നിന്ന് സബ് സെക്ടർ ഹനീഫിന്റെ മുൻഭാഗത്തേക്ക് നീങ്ങുകയായിരുന്നു സൈനിക സംഘം. വാഹനത്തിൽ 26 പേർ ഉണ്ടായിരുന്നു.


റോഡപകടത്തിൽ പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഇന്ത്യൻ ആർമി വൃത്തങ്ങൾ അറിയിച്ചു. ഗുരുതരമായി പരുക്കേറ്റവരെ വ്യോമസേനയുടെ സഹായത്തോടെയാണ് വെസ്റ്റേൺ കമാൻഡിലേക്ക് മാറ്റുന്നത്. ലേയിൽ നിന്നുള്ള ശസ്ത്രക്രിയാ സംഘത്തെ പാർതാപൂരിലേക്ക് അയച്ചിട്ടുണ്ട്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only