May 7, 2022

ചെറുവാടി ഫുട്ബോൾ പി.കെ ഫിറോസ് ഉദ്‌ഘാടനം ചെയ്യും


ചെറുവാടി: ചുള്ളിക്കാപറമ്പ് ടൗൺ യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെയ് 12 മുതൽ ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന ഫിറോസ് & ഉനൈസ് ഫുട്ബോൾ ടൂർണമെന്റ് കേരളത്തിലെ യൂത്ത് ഐക്കൺ മുസ്‌ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഉദ്‌ഘാടനം ചെയ്യും. ടൂർണമെന്റിന് അന്തിമരൂപം രൂപം നൽകാൻ ചേർന്ന സംഘാടകസമിതിയുടെയും യൂത്ത്ലീഗ് പ്രവർത്തകരുടെയും  യോഗം കൊടിയത്തൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് വൈത്തല അബൂബക്കർ ഉദ്‌ഘാടനം ചെയ്തു.

 സംഘാടക സമിതി ചെയർമാൻ ശരീഫ് അക്കരപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ഷാബുസ് അഹമ്മദ് പരിപാടികൾ വിശദീകരിച്ചു.  വി.പി.എ ജലീൽ, പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് 
റയീസ് കണ്ടങ്ങൽ, സെക്രട്ടറി ടി.പി മൻസൂർ, ബഷീർ.കെ.പി, ശരീഫ് ടി.പി,റാസിഖ് പി,നവാസ് വി.കെ ,ഹമാം അലി, ഫൈസൽ.കെ ,സാബിത്ത്,എ.പി, ഹമീദ്.ടി.ടി,  അമീൻ യു, ശരീഫ് വൈത്തല, സലാം കെ.പി, ശറഫുദ്ധീൻ കെ.പി, നിയാസ് കെ.പി, ഹവാസ്, വി മുഹമ്മദ് ഷാഫി,കെ.ടി.എഅസീസ്, ,യൂസുഫ്കെ,ശംസുദ്ധീൻ.ടി.പി ,ഷാഹിൽ അലി.സി പങ്കെടുത്തു. ജനറൽ കൺവീനർ കെ.സി റഷീദ് സ്വാഗതവും ഫഹദലി കെ നന്ദിയും പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only