സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഹാസ് മാള നയിക്കുന്ന യൂത്ത് കാരവൻ ഇന്ന് കോഴിക്കോട് ജില്ലയിൽ. ഉച്ചക്ക് മൂന്നിന് കൊടുവള്ളിയിലും വൈകിട്ട് അഞ്ചിന് ബീച്ചിലും സ്വീകരണം നൽകും. ബീച്ച് കൾച്ചർ സ്റ്റേജിൽ നടക്കുന്ന സ്വീകരണ സമ്മേളനം ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റന്റ് അമീർ പി മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യും.
സോളിഡാരിറ്റി കോഴിക്കോട് സിറ്റി പ്രസിഡന്റ് കെ.പി.സലാം അധ്യക്ഷത വഹിക്കും. സംസ്ഥാന കമ്മിറ്റി അംഗം വി.എം സാഫിർ അലി, ജമാഅത്തെ ഇസ്ലാമി കോഴിക്കോട് സിറ്റി പ്രസിഡന്റ് ഫൈസൽ പൈങ്ങോട്ടായി എന്നിവർ സംസാരിക്കും. ഇശൽ തീരം എന്ന തലക്കെട്ടിൽ ഗാനവിരുന്നും അരങ്ങേറും.
മുസ്ലിം വിരുദ്ധതയുടെ അടിസ്ഥാനമായ ഇസ്ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കാൻ പൊതുജനാഭിപ്രായവും ജനപിന്തുണയും നേടിയെടുക്കുകയും ഭരണകൂടത്തിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്യുക , ഫാഷിസ്റ്റ് ഭരണകൂടത്തിൻ്റെ വിദ്വേഷ രാഷ്ട്രീയത്തോട് പൊരുതുന്നവരുടെ ഐക്യനിര രൂപപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളുമായാണ് യൂത്ത് കാരവൻ സംഘടിപ്പിക്കുന്നത്. വ്യാഴാഴ്ച കാസർകോട് നിന്ന് ആരംഭിച്ച കാരവാൻ 12ന് തിരുവനന്തപുരത്ത് സമാപിക്കുസമാപിക്കും.
" വിശ്വാസത്തിൻ്റെ അഭിമാന സാക്ഷ്യം ,വിമോചനത്തിൻ്റെ പാരമ്പര്യം " എന്ന പ്രമേയത്തിൽ മെയ് 21 ,22 ദിവസങ്ങളിൽ എറണാംകുളത്ത് വെച്ച് നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി കൂടിയാണ് യൂത്ത് കാരവൻ സംഘടിപ്പിക്കുന്നത്.
Post a Comment