May 12, 2022

ജപ്തിയിൽ മനം നൊന്ത് അഭിഭാഷകനായ വീട്ടുടമ ജീവനൊടുക്കി.


പുൽപ്പള്ളി:  ഇരുളം മുണ്ടാട്ട് ചുണ്ടയിൽ ടോമി(56) യാണ് വീട്ടിനുളളിൽ തൂങ്ങി മരിച്ചത്. മുൻ എ.പി പി യായിരുന്നു. ബുധനാഴ്ച്ച വീടും പുരയിടവും ജപ്തി ചെയ്യാൻ കോടതി ഉത്തരവ് പ്രകാരം ബാങ്ക് ഉദ്യോഗസ്ഥരടക്കം എത്തിയിരുന്നു. പുൽപ്പള്ളി സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് 10 വർഷം മുമ്പ് 12 ലക്ഷത്തോളം രൂപ വായ്പ എടുത്തിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പണം തിരിച്ചടക്കാനായില്ല. പലിശയും പിഴ പലിശയും അടക്കം 30 ലക്ഷത്തോളം രൂപയായിരുന്നു. കഴിഞ്ഞ ദിവസം ബാങ്ക് അധികൃതർ സ്ഥലത്തെത്തിയപ്പോൾ നാട്ടുകർ ഇടപ്പെട്ട് 4 ലക്ഷം രൂപ അടച്ചിരുന്നു - ബാക്കിതുക 10 ദിവസത്തിനും അടക്കാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് അധികൃതർ മടങ്ങി പോയി. 7 സെന്റ് സ്ഥലമാണ് ആകെ ഉള്ളത്. ഭാര്യ പുഷ്പ . മക്കൾ അനുസ്മിത, അന്ന സോന, മരുമകൻ നേബൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only