മുക്കം : കാരശ്ശേരിഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ വിഷൻ വാർഡ് 2 " പദ്ധതിയുടെ ഭാഗമായി രണ്ടാം വാർഡിൽ നിന്നും എസ്. എസ്. എൽ. സി. ക്കും പ്ലസ്ടു വിനും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വാർഡ് യു.ഡി.എഫ്. കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ടി.പി. ജബ്ബാർ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. വി.പി. സ്മിത പരിപാടി ഉൽഘാടനം ചെയ്തു.
വൈസ് പ്രസിഡൻ്റ് ആമിന എടത്തിൽ, വാർഡ് മെംബർ ജംഷീദ് ഒള കര, കാരാട്ട് ശ്രീനിവാസൻ, സുധീരൻ ടി.കെ., സൈയ്ത് ഫസൽ എം.ടി, കാരാട്ട് കൃഷ്ണൻകുട്ടി മാസ്റ്റർ, അജയൻ മാസ്റ്റർ എം. കെ, സുബൈർ പി.ടി. അത്തോളി കുഞ്ഞുമുഹമ്മദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. മുജീബ് കെ. പി,. നിഷാദ് വീച്ചി, കുഞ്ഞുമണി, അനിൽ കാരാട്ട്, സുജാത എം. പി, റജീന കിഴക്കേയില്, റാജിദ് സി., സനൽ അരീപറ്റ, റസിയ പഴനിങൽ, സ്മിത സന്തോഷ്, സി. സുഹൈൽ, അനീസ് പള്ളിയാളി തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment