ബഫർസോൺ- ഇ എസ് ഇസഡ്,ഇ എസ്എ വിഷയങ്ങളിൽ സർക്കാർ സ്വീകരിച്ചിരിക്കുന്ന ജനദ്രോഹപരമായ നിലപാടുകൾതിരുത്താൻ നടപടിയുണ്ടാകണമെന്ന് സർക്കാറിനോട് കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പട്ടു. ഇക്കാര്യത്തിൽ ഉണ്ടായ മന്ത്രിസഭാ ഉത്തരവും നിയമസഭയിൽ സ്വീകരിച്ച തെറ്റായ നിലപാടുകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ദശലക്ഷക്കണക്കിന് ജനങ്ങളെയും അവരുടെ കൃഷി ഭൂമിയെയും മുഴുവൻ ജനവാസ മേഖലകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആശുപത്രികളെയും സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളെയും വാണിജ്യ സ്ഥാപനങ്ങളെയും പള്ളികൾ ,മോസ്ക്കുകൾ ക്ഷേത്രങ്ങൾ തുടങ്ങിയ ആരാധനാലയങ്ങൾ എന്നിവയുടെയും നിലനില്പ് കണക്കെടുത്തും ഇവിടെ ഉയരുന്ന അതിശക്തമായ പൊതുവികാരം കണക്കിലെടുത്തും സർക്കാർ തിരുത്തൽ നടപടി ഉണ്ടാകണം. സെൻട്രൽ എംപവേർഡ് കമ്മിറ്റിക്കും കേന്ദ്രമാന പരിസ്ഥിതി മന്ത്രാലയത്തിനും ഇക്കാര്യങ്ങിലുള സർക്കാർ ശുപാർശ അടിയന്തിരമായി നൽകണം - ബഫർ സംബന്ധിച്ച് ഉണ്ടായ വിധി സംബന്ധിച്ച് തിരുത്തൽ വരുത്തുവാനുള്ള നടപടിക്രമങ്ങൾ സുപ്രീം കോടതിഉത്തരവ് വഴി ചെയ്യേണ്ട സർക്കാർ ഇപ്പോൾ യഥാർഥ പ്രശ്നങ്ങളിൽ നിന്ന് വഴിമാറ്റി വിട്ട് യഥാർഥ പ്രശ്നങ്ങളിൽനിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. ഇത് തികച്ചും അപലപനീയമാണെന്ന് കത്തോലിക്ക കോൺഗ്രസ് താമരശ്ശേരി രൂപത കമ്മറ്റി പ്രസ്താവിച്ചു. പ്രസിഡണ്ട് ഡോക്ടർ ചാക്കോ കാളം പറമ്പിൽ ഡയറക്ടർ ഫാദർ സബിൻ തൂമുള്ളിൽ ജനറൽ സെക്രട്ടറി അനീഷ് വടക്കേൽ ഷാജി കണ്ടെത്തൽ ബേബി പേരുമാലി ട്രീസ ഞരളക്കാട്ട് ജോയി നെല്ലികുന്നേൽ തുടങ്ങിയവർ സംസാരിച്ചു.
Post a Comment