കീഴുപറമ്പ്:കീഴുപറമ്പ് പഴംപറമ്പിൽ കാഴ്ചയില്ലാത്തവർക്കായുള്ള അഗതി മന്ദിരത്തിൽ ശുചീകരണ പ്രവൃത്തിയുമായി എൻ്റെ മുക്കം സന്നദ്ധ സേന. കാഴ്ചയില്ലാത്ത നാൽപ്പതോളം പേർ താമസിക്കുന്ന അഗതിമന്ദിരത്തിന് ചുറ്റിലുമുള്ള കാടുമൂടിക്കിടന്നിരുന്ന പ്രദേശമാണ് സന്നദ്ധ സേനാംഗങ്ങൾ ചേർന്ന് വൃത്തിയാക്കിയത്.
ഏകദേശം ഒന്നരയേക്കറോളം നീണ്ടുകിടക്കുന്ന ഈ പറമ്പിലെ കൃഷിയാവശ്യങ്ങൾക്കു കൂടി ഉപയോഗിക്കുന്ന പറമ്പ് കാടുമൂടിക്കിടക്കുന്ന അവസ്ഥ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സന്നദ്ധ സേന ശുചീകരണവുമായി ഇവിടെ എത്തിച്ചേർന്നത്.
ഞായറാഴ്ച രാവിലെ ഒൻപതു മണിയോടെ ആരംഭിച്ച ശുചീകരണം ഉച്ചക്ക് ഒരു മണിയോടെ അവസാനിച്ചു. ഇരുപതോളം അംഗങ്ങൾ ശുചീകരണ പ്രക്രിയയിൽ പങ്കാളികളായി.
Post a Comment