Aug 9, 2022

ഓഗസ്റ്റ് 9 ക്വിറ്റിന്ത്യ ദിനത്തിൽ യൂത്ത് കോൺഗ്രസ് ജന്മദിനം അതിവിപുലമായി ആഘോഷിച്ചു


കാരമൂല: ഓഗസ്റ്റ് 9 ക്വിറ്റിന്ത്യ ദിനത്തിൽ യൂത്ത് കോൺഗ്രസ് ജന്മദിനം അതിവിപുലമായി ആഘോഷിച്ചു .കാരമൂല അങ്ങാടിയിൽ വച്ച് നടന്ന ചടങ്ങ് യൂത്ത് കോൺഗ്രസ് കാരമൂല ബൂത്ത് പ്രസിഡണ്ട് ഉനൈസ് തയ്യിൽ പതാക ഉയർത്തി. അതോടനുബന്ധിച്ച് നടന്ന ചടങ്ങിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വി  എൻ  ജംനാസ് ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി കാരശ്ശേരി മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഷാനിബ് ചോനാടു പങ്കെടുത്തു .മുക്കം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പി പ്രേമദാസ്, കാരശ്ശേരി പഞ്ചായത്ത് മെമ്പർ ജംഷീദ് ഒളകര, നിഷാദ് ,മുസീർ പട്ടാംകുന്ന്, ഹബീബ് ചേപാലി ,റിയാസ് കൂരാമ്പ്ര, അനു VC, രാഹുൽ ,മനു സലാം, മുജീബ് KP, ഷെഫീക്ക് തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only