Aug 23, 2022

കർഷകന്റെ സ്വപ്നം: നഷ്ടപ്പെട്ടത് സ്വന്തം ലിഗം


ഉറക്കത്തില്‍ ഭാര്യയെ അത്താഴത്തിന് സഹായിക്കാന്‍ ആടിനെ അറുക്കുന്നത് സ്വപ്നം കണ്ടാണ് ലിംഗം  മുറിച്ചത്



ഘാനയിലെ ഒരു കര്‍ഷകന്റെ സ്വപ്നമാണ് സാമൂഹ്യ മാധ്യമ ങ്ങളിൽ ചർച്ച യാവുന്നത്.ഇയാളുടെ  സ്വപ്നം കാണലും അനുബന്ധ പ്രവൃത്തി യും  ലോകത്തെ മുഴുവന്‍  ഞെട്ടിച്ചിരിക്കുകയാണ്.ഘാനയിലെ 47 -കാരനായ കോഫി ആത്ത ആണ് സ്വപ്നത്തിലൂടെ ലോകത്തെ മുഴുവന്‍ ഞെട്ടിച്ചു കളഞ്ഞത്.






സ്വപ്നത്തില്‍ അത്താഴം തയാറാക്കാന്‍ ഭാര്യയെ ഒന്നും സഹായിച്ചതാണ് തായിരുന്നു കഥാനായകൻ.പക്ഷെ സംഭവിച്ചത് അതിഭീകരമായ കാര്യവും. ആടിനെ അറുക്കുന്നത് സ്വപ്നം കണ്ട ഇയാള്‍ സ്വന്തം ലിംഗം മുറിച്ചെടുത്തതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായി. പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ക്ക് ലിംഗവും വൃഷണവും തുന്നിച്ചേര്‍ത്തു. 


ആറു മാസം കഴിഞ്ഞാല്‍, അയാള്‍ക്ക് സാധാരണ മനുഷ്യരെ പോലെ ഉദ്ധാരണമുണ്ടാവുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
സെന്‍ട്രല്‍ റീജിയണിലെ അസിന്‍ ഫോസു എന്ന പട്ടണത്തിലാണ് കര്‍ഷകനായ കോഫി ആത്തയും ഭാര്യയും താമസിക്കുന്നത്. ഈമാസം 12 നായിരുന്നു ആത്തയുടെ ജീവിത്തിലെ ആ ദുരന്തം.




സംഭവം നടക്കുമ്പോൾ ‍ ആത്തയുടെ ഭാര്യ അദ്വോവ കോനാട് വീട്ടില്‍ ഉണ്ടായിരുന്നില്ല. വൃഷണത്തിലും വൃഷണ സഞ്ചിയിലും സഹിക്കാന്‍ പറ്റാത്ത വേദന അനുഭവപ്പെട്ടപ്പൊഴാണ് അദ്ദേഹം സ്വപ്നത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നത്. പക്ഷെ അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. സ്വപ്നത്തില്‍ നിന്ന് ഉണര്‍ന്ന ആത്ത കാണുന്നത് തന്റെ ഒരു കൈയില്‍ ചോരയൊലിക്കുന്ന കത്തിയും മറുകയ്യില്‍ ലിംഗവുമാണ്. പേടിച്ച്‌ വിറച്ച ആത്ത അലറിക്കരഞ്ഞു. നിലവിളികേട്ട് ഓടിയെത്തിയ അയല്‍ക്കാരും ഞെട്ടി. അയല്‍വാസികള്‍ ഉടന്‍തന്നെ അയാളുടെ ഭാര്യയെ വിവരം അറിയിച്ചു.


അയല്‍ക്കാരില്‍ നിന്ന് വിവരമറിഞ്ഞ് പാഞ്ഞെത്തിയ കോനാട് കാണുന്നത് തറയില്‍ ഒരു പാത്രത്തില്‍ മുറിച്ച്‌ വെച്ചിരിക്കുന്ന ലിംഗവും വൃഷണവും അതിന് സമീപത്തായി ചോരയില്‍ കുളിച്ചു കിടക്കുന്ന ഭര്‍ത്താവിനെയുമാണ്. അവര്‍ ഉടന്‍ തന്നെ ഒരു ഡയപര്‍ ഉപയോഗിച്ച്‌ ചോര നില്‍ക്കാന്‍ ആവശ്യമായ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. പിന്നെ ഉടന്‍തന്നെ ഭര്‍ത്താവിനെ ആശുപത്രിയില്‍ എത്തിച്ചു. ഒപ്പം അയാള്‍ മുറിച്ച്‌ വെച്ചിരുന്ന ലിംഗവും.




എന്താണ് സംഭവിച്ചതെന്ന് തനിക്ക് ഇപ്പോഴും അറിയില്ലെന്നാണ് ആത്തയുടെ വാദം. താന്‍ കസേരയില്‍ ഇരുന്ന് ഉറങ്ങിപ്പോയന്നും ഉറക്കത്തില്‍ ഭാര്യയെ അത്താഴത്തിന് സഹായിക്കാന്‍ ആടിനെ അറുക്കുന്നത് സ്വപ്നം കണ്ടുവെന്നുമാണ് ഇയാള്‍ പറയുന്നത്.വൃഷണസഞ്ചിയില്‍ എന്തോ കുത്തിക്കയറുന്നതു പോലുള്ള വേദന അനുഭവപ്പെട്ടപ്പോഴാണത്രേ ഉറക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നത്. 



ഏതായാലും ശസ്ത്രക്രിയ ചെയ്ത് ഡോക്ടര്‍മാര്‍ ഇയാളുടെ ലിംഗം പൂര്‍വ സ്ഥിതിയില്‍ ആക്കി മാറ്റിയിട്ടുണ്ട്.ഇത്തരം സ്വപ്നങ്ങൾ ഇനിയാരും കാണരുതെ എന്നാണ് എല്ലാവരുടെയും പ്രാർത്ഥന

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only