Aug 21, 2022

‘ശുഭമുഹൂര്‍ത്തം’; ഗുരുവായൂരില്‍ ഇന്ന് നടക്കുന്നത് റെക്കോര്‍ഡ് വിവാഹങ്ങള്‍


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് നടക്കുന്നത് റെക്കോര്‍ഡ് വിവാഹങ്ങള്‍. 270ലേറെ വിവാഹങ്ങളാണ് ഇന്ന് മാത്രം ശീട്ടാക്കിയിരിക്കുന്നത്. മൂന്ന് മണ്ഡപങ്ങള്‍ക്ക് പുറമെ രണ്ട് താല്‍ക്കാലിക മണ്ഡപങ്ങള്‍ കൂടി വിവാഹത്തിനായി തയ്യാറാക്കിയിട്ടുണ്ട്.

2017 ആഗസ്റ്റ് 27നാണ് ഗുരുവായൂരില്‍ ഏറ്റവുമധികം വിവാഹങ്ങള്‍ നടന്നിട്ടുള്ളത്. 277 വിവാഹങ്ങളുടെ റെക്കോര്‍ഡ് ഇന്ന് ഭേദിക്കാനാണ് സാധ്യത. ഉച്ചയ്ക്ക് 12.30 വരെയാണ് വിവാഹങ്ങള്‍ നടക്കുക. ഇതിനായി പൂജാരിമാരെയടക്കം നിയോഗിച്ചു കഴിഞ്ഞു.
ഒരു വിവാഹ സംഘത്തില്‍ 20 പേരെയാണ് അനുവദിക്കുന്നത്. തിരക്ക് കണക്കിലെടുത്ത് ദര്‍ശനത്തിനായി ഇന്ന് പ്രത്യേക ക്രമീകരണങ്ങളും ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only