സംഘ ശക്തി സേവസമിതി കാരശ്ശേരിയുടെ നേതൃത്വത്തിൽ രക്ഷബന്ധന മഹോത്സവം പടിഞ്ഞാറെ കാരശ്ശേരി രാജൻ കക്കിരിയാട്ടിന്റെ വസതിയിൽ വച്ച് നടന്നു. ജാതി, മത, വർഗ, വർണ്ണ വ്യത്യാസങ്ങൾക്കതീതമായി ഭാരതീയരെ ഒരു മാലയിലെ പുഷ്പങ്ങളെന്നപോലെ ഒന്നിച്ചു നിർത്തുന്ന, സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും, സന്ദേശമായ മഹോത്സവത്തിന്റെ ഉദ്ഘാടനം വിവേകാനന്ദ വിദ്യാനികേതൻ ഹെഡ് മാസ്റ്റർ പ്രബോധ് കുമാർ എസ്. പുതിയനിരത്തു നിർവ്വഹിച്ചു. സേവസമിതി പ്രസിഡന്റ് ഷിംജി വാരിയംകണ്ടി അധ്യക്ഷത വഹിച്ച പരിപാടിയിൽ കാരശ്ശേരി പഞ്ചായത്ത് മികച്ച വനിത കർഷക അവാർഡ് നേടിയ ശോഭ പടിഞ്ഞാറയിൽ, എഴുത്തച്ഛൻ മലയാള സാഹിതി കൃതി പുരസ്‌കാരം നേടിയ രാജീവ് പരമേശ്വരൻ എന്നിവരെ ആദരിച്ചു. രാജൻ കക്കിരിയാട്ട് സ്വാഗതവും, അശ്വതി നന്ദിയും രേഖപ്പെടുത്തി.
Post a Comment