Sep 25, 2022

നടി ഭാവനയുടെ ഗോൾഡൻ വിസ വീഡിയോ ട്രെൻഡിങ് സോഷ്യൽ മീഡിയയിൽ വസ്ത്രത്തെ ചൊല്ലി ആക്ഷേപം


നമ്മൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന് മലയാളികളുടെ മനസ്സിൽ തന്റേതായ സ്ഥാനം നേടിയ കലാകാരിയാണ് ഭാവന. നിരവധി ആരാധകരെയും താരം സ്വന്തമാക്കിയിരുന്നു. മലയാളവും കടന്ന് അന്യഭാഷകളിലേക്ക് പിന്നീട് താരത്തിന്റെ സാന്നിധ്യം എത്തി. സിനിമാലോകത്ത് സജീവ സാന്നിധ്യമാണ് ഭാവന. തരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുവാനും മറക്കാറില്ല. സ്വകാര്യ ജീവിതത്തിൽ സംഭവിച്ച ചില ബുദ്ധിമുട്ടുകൾ കാരണം മലയാള സിനിമയിൽ നിന്നും ഒരിടവേള എടുത്ത് ഭാവന ഇപ്പോൾ മലയാളത്തിലേക്ക് ശക്തമായ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഷറഫുദ്ദീൻ നായകനായെത്തുന്ന ഇന്റെ ഇക്കാക്കയ്ക്ക് ഒരു പ്രേമം ഉണ്ടായിരുന്നു എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് ഒരു വലിയ തിരിച്ചു വരവ് ഭാവന നടത്തുന്നത്. അതിനിടയിൽ ഒരു ഷോർട്ട് ഫിലിമിന്റെ ഭാഗമായും ഭാവന മാറിയിരുന്നു.

ദി സർവൈവൽ എന്ന ഒരു ഷോർട്ട് ഫിലിമിന്റെ ഭാഗമായാണ് താരം മാറിയിരുന്നത്. ഒരു അതിജീവിതയുടെ കഥ തന്നെയാണ് ഈ ഷോർട്ട് ഫിലിം പറയുന്നത്. സി ഐ ഡി മൂസ എന്ന ചിത്രമായിരുന്നു ഭാവനയുടെ അഭിനയജീവിതത്തിൽ ഒരു കരിയർ ബ്രേക്ക് സൃഷ്ടിച്ചിരുന്നത്. സഹനടി റോളുകളിൽ മാത്രം തിളങ്ങി നിന്നിരുന്ന ഭാവനയെ നായിക പദവിയിലേക്ക് കൊണ്ടുവന്നത് ഈ ചിത്രം ആയിരുന്നു. പിന്നീട് മലയാളത്തിൽ നിരവധി ചിത്രങ്ങളുടെ ഭാഗമായി ഭാവന മാറി. നമ്മൾ, അമൃതം, സിഐഡി മൂസ, ട്വന്റി20, ദൈവനാമത്തിൽ തുടങ്ങിയ ചിത്രങ്ങളൊക്കെ അവയിൽ എടുത്തു പറയാവുന്ന ചിത്രങ്ങളിൽ ചിലത് മാത്രമാണ്. അന്യഭാഷകളിലേക്ക് ചേക്കേറി എങ്കിലും മലയാള സിനിമയിലേക്ക് തിരികെ വരാൻ ആഗ്രഹിച്ചിരുന്നു എന്നാണ് ഭാവന പറയുന്നത്. പൃഥ്വിരാജ് സുകുമാരൻ നായകനായെത്തിയ ആദം ജോൺ എന്ന ചിത്രമാണ് മലയാളത്തിൽ ഭാവനയുടെ റിലീസായ ഏറ്റവും അവസാന ചിത്രം.
സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യം തന്നെയാണ് ഭാവന. ഇപ്പോൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത് പുതിയൊരു വിശേഷ വാർത്തയാണ്. യുഎഇ ഗോൾഡ് വിസ സ്വന്തമാക്കിയ സന്തോഷമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇതിനുമുൻപ് മലയാള സിനിമയിലെ പല പ്രമുഖ താരങ്ങളും ഈ ഗോൾഡൻ വിസ സ്വന്തമാക്കാൻ സാധിച്ചിരുന്നു. മോഹൻലാൽ മമ്മൂട്ടി എന്നിവർ കൂടാതെ പൃഥ്വിരാജ് ടോവിനോ തോമസ് തുടങ്ങിയ നിരവധി താരങ്ങൾക്കാണ് ഗോൾഡൻ വിസ സ്വന്തമാക്കാൻ സാധിച്ചത്.
ഈ താരങ്ങളുടെ പട്ടികയിലേക്ക് ഇപ്പോൾ ഭാവന കൂടി ചേർക്ക പെട്ടിരിക്കുകയാണ്. വലിയ സന്തോഷത്തോടെയാണ് ഒരു വാർത്തയെക്കുറിച്ച് പ്രേക്ഷകരും കാണുന്നത്. ഓണദിനത്തിൽ ഫ്ലവർസ് ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന ഒരുകോടി എന്ന പരിപാടിയിൽ ഭാവന എത്തുകയും തന്റെ ജീവിതത്തിലെ ചില വിശേഷങ്ങളെക്കുറിച്ച് പങ്കുവയ്ക്കുകയും ഒക്കെ ചെയ്തിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only