Oct 17, 2022

ഗ്രെയ്സ് മെഗാ ബിരിയാണി ചലഞ്ച് നവംബർ 11, 12 തീയതികളിലേക്ക് മാറ്റി


മുക്കം: ഗ്രെയ്സ് പാലിയേറ്റീവ് കെയർ  സംഘടിപ്പിക്കുന്ന മെഗാ ബിരിയാണി ചലഞ്ച് നവംബർ 11, 12 തീയതികളിലേക്ക്  മാറ്റി. ഒക്ടോബർ 24, 25 തിയ്യതികളിൽ നടക്കുന്ന
ഹയർ സെക്കണ്ടറി പരീക്ഷ പരിഗണിച്ചാണ് നവംബറിലേക്കു മാറ്റിയത്. വിദ്യാർഥികൾ സ്ക്രാപ് ചലഞ്ച് ഉൾപ്പടെ സംഘടിപ്പിച്ച് ബിരിയാണി ചലഞ്ച് വിജയത്തിന്നായി രംഗത്തിറങ്ങുകയും 25 ന് കാമ്പസുകളിൽ ബിരിയാണി ചലഞ്ച് നടത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു. വിദ്യാർഥികളുടെ പങ്കാളിത്തവും സൗകര്യവും അഭ്യർഥനയും പരിഗണിച്ചാണ് മാറ്റമുണ്ടായത്.
അതേ സമയം വിഭവ സമാഹരണം തുടരുമെന്നും ഗ്രെയ്സ് ഭാരവാഹികൾ പറഞ്ഞു.
ലഹരി ബാധിതർക്കുള്ള ഡി - അഡിക്ഷൻ സെന്റർ, മാനസിക രോഗ ചികിത്സാ കേന്ദ്രം,  പ്രായം ചെന്നവർക്കുള്ള ഡെ കെയർ എന്നിവയാണ് ഗ്രെയ്സ് പാർക്കിലൂടെ ലക്ഷ്യം വെക്കുന്നത്. ഇതിനായി മുക്കത്തിനടുത്ത കറുത്ത പറമ്പിൽ 2.5 ഏക്കർ ഭൂമി വിലക്ക് വാങ്ങിയിട്ടുണ്ട്. 
മുക്കത്തെയും പരിസരത്തെ എട്ടു പഞ്ചായത്തുകളെയും ഉൾപ്പെടുത്തി നടത്തുന്ന ബിരിയാണി ചലഞ്ചിലൂടെയാണ് ഭൂമിക്കുള്ള പണം കണ്ടെത്തുന്നത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only