Oct 21, 2022

സംസ്ഥാന ഗണിത ശാസ്ത്രമേളയിൽ ഇടം നേടി കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ചുണക്കുട്ടി


മുക്കം:
കോഴിക്കോട് ജില്ലാ ഗണിത ശാസ്ത്രമേളയിൽ pure construction വിഭാഗത്തിൽ first with A grade  നേടിയ മെഹറിനെയും ഗ്രൂപ്പ് പ്രൊജക്റ്റ് വിഭാഗത്തിൽ A grade ഓടെ  മൂന്നാം സ്ഥാനം നേടിയ ഫാത്തിമ ഷഹല,സന റസിയ എന്നിവരെയും ഹെഡ്മാസ്റ്റർ നിയാസ് ചോല മുഴുവൻ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മുന്നിൽ ആദരിച്ചു. കൂടാതെ മറ്റു മത്സരയിനങ്ങളായ  geometric chart ഇൽ ദിൽന പർവീൻ , other chart ഇൽ ഫിദ ഫാത്തിമ applied construction ഇൽ ആൻമരിയാ ജോൺസൺ സയൻസ് വിഭാഗത്തിൽ വർക്കിംഗ് മോഡലിൽ അക്ഷിത് കൃഷ്ണ, ആദിയ ഫെബി   പ്രവർത്തി പരിചയ മേളയിൽ പാർവണ ചന്ദ്രൻ എന്നീ വിദ്യാർത്ഥികൾ  A grade  കരസ്ഥമാക്കിയപ്പോൾ  ജില്ലയിലെ 114 സ്കൂളുകൾ പങ്കെടുത്ത ഗണിതശാസ്ത്രമേളയിൽ പതിനൊന്നാമതായ ഫാത്തിമബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ മുക്കം ഉപജില്ലയിൽ  ഒന്നാം സ്ഥാനം എത്തി. ഇതിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ അധ്യാപകരെയും ഹെഡ്മാസ്റ്റർ അഭിനന്ദിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only