Jan 14, 2023

എറണാകുളം മുളവുകാട് നിന്ന് 13 വയസ്സുള്ള 3 കുട്ടികളെ കാണാനില്ല.


എറണാകുളം മുളവുകാട് കുട്ടികളെ കാണാനില്ലെന്ന് പരാതി. 13 വയസ്സുള്ള രണ്ട് പെൺകുട്ടികളെയും ഒരു ആൺകുട്ടിയെയും ആണ് കാണാതായത്. സംഭവത്തിൽ മുളവ്കാട് പോലീസ് അന്വേഷണം ആരംഭിച്ചു. മുളവുകാട് പൊന്നാരിമംഗലം ഭാഗത്ത് താമസിക്കുന്ന അനീറ്റ, ലക്ഷ്മി, റൊമേനിയോ എന്നി കുട്ടികളെയാണ് ഇന്ന് രാവിലെ 8.30 മുതല്‍ കാണാതായത്. രാവിലെ സ്കൂളില്‍ പോകുന്നതിനായി വീട്ടില്‍ നിന്നും ഇറങ്ങിയ മൂവരും സ്കൂളിലും തിരികെ വീട്ടിലും എത്താതിരുന്നതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കുട്ടികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് മുളവുകാട് പോലീസ് അറിയിച്ചു. 0484 2750772, 9497947184, 9497980417

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only