കൂടരഞ്ഞി: നികുതി വർദ്ധനവിലുടെ ജനങ്ങളെ കൊള്ളയടിക്കാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാർ ബഡ്ജറ്റിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ പ്രകടനം നടത്തി.
സംസ്ഥാന ബജറ്റിൽ തിരുവമ്പാടി നിയോജക മണ്ഡ ലത്തിന് ഇത്തവണ കടുത്ത അവഗണന, പേരിന് പോലും ഒരു പദ്ധതിക്ക് ബജറ്റിൽ തുക അനുവദിച്ചിട്ടില്ല. ആകെ ലഭിച്ച ത് ടോക്കണായി അനുവദിച്ച പ്രഖ്യാപനങ്ങൾ മാത്രം.
കാല പഴക്കം കാരണം നാശത്തിന്റെ വക്കിലെത്തിയ മുക്കം പാലം പുനർനിർമാണത്തിന് ഫണ്ട് അനുവദിക്കുമെന്ന് കരുതിയിരുന്നെങ്കിലും എട്ട് കോടി രൂപ ടോക്കണായി അനുവദിക്കുക മാത്രമാണ് ചെയ്തത്. ഇത് കഴിഞ്ഞ ബജറ്റിലും ചെയ്തിരുന്നു.
തിരുവമ്പാടി മണ്ഡല ത്തിന്റെ കാർഷിക പ്രാധാന്യം കണക്കിലെടുത്ത് ജലസേചനത്തിനും കുടിവെള്ളത്തിനും പ്രയോജനപ്പെടുത്താൻ കഴിയുന്ന തൊണ്ടിമ്മൽ റഗുലേറ്റർ കം ബ്രിഡ്ജ് ബജറ്റിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.
40 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി മുക്കം നഗരസഭയിലേയും സമീപ പഞ്ചായത്തുകളിലേയും കൃഷിക്കും ശുദ്ധജല വിതരണത്തിനും പ്രയോജനകരമാത്രം മാവുന്നതായിരുന്നു. ഓമശ്ശേരി - തിരുവമ്പാടി, പൂവാറൻതോട് - നായാടുംപൊയിൽ റോഡുകളുടെ പരിഷ്കരണ പ്രവൃത്തി.
മുക്കം മിനിസിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ മൂന്നാം നില പണിയുന്ന പ്രവൃത്തി, മുക്കത്ത് പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ് എന്നിവയും പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. സംസ്ഥാന ബജറ്റിനെതിരേ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ പ്രകടനം നടത്തി.
മുഹമ്മദ് പാതിപറമ്പിൽ അധ്യക്ഷത വഹിച്ചു.
മജുഷ് മാത്യൂസ്, സണ്ണി പെരുകിലം തറപ്പിൽ, ജോസഫ് ഇലഞ്ഞിക്കൽ, സണ്ണി കിഴുക്കരക്കാട്ട്, ജോസ് പള്ളിക്കുന്നേൽ
ജോർജ് തറപ്പേൽ, ജോണി വാളിപ്ലാക്കൽ, ജോർജ്കുട്ടി കക്കാടംപൊയിൽ, ഫ്രാൻസീസ് മൂക്കിലക്കാട്ട്, ഷാജി പൊന്നമ്പയിൽ, ജിബിൻ മാണിക്യത്തുകുന്നേൽ, ജോസ് മഴുവഞ്ചേരി ,
ജിൻ്റോ പുഞ്ചത്തറപ്പിൽ എന്നിവർ പ്രസംഗിച്ചു. ദിപിൻ കൂമ്പാറ, ജോബിൻസ് പെരുമ്പൂള, വിമൽ കൂടരഞ്ഞി എന്നിവർ പ്രകടനത്തിന് നേതൃത്തം നൽകി.
Post a Comment