Feb 20, 2023

മുക്കം നഗരസഭ ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം നടത്തി


മുക്കം നഗരസഭ ഫ്രണ്ട് ഓഫീസ് കൂടുതൽ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായി നഗരസഭാ കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്കു മാറ്റുകയാണ്. പ്രായമായവർ , ശാരീരിക വൈകല്യമുള്ളവർ എന്നു വേണ്ട എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും മുക്കം ബസ് സ്റ്റാന്റിനോടു ചേർന്ന് സജ്ജമാക്കിയ ഫ്രണ്ട് ഓഫീസിന്റെ പ്രവർത്തനം കൂടുതൽ സൗകര്യപ്രദമാകും. നഗരസഭയിലെ വിവിധ സെക്ഷനുകളിൽ കയറിയിറങ്ങാതെ എല്ലാ സേവനങ്ങളും ഒരിടത്തു നിന്നു തന്നെ ലഭ്യമാകും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഇണവും ആകർഷണീയതയും.

പരിഷ്കരിച്ച ഫ്രണ്ട് ഓഫീസിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പുമന്ത്രി ഡോ.ആർ. ബിന്ദു 2022 ഫെബ്രുവരി 20 രാവിലെ 10 മണിക്ക് ഉദ്ഘാടനം നിർവ്വഹിച്ചു. തിരുവമ്പാടി എം.എൽ. എ. ലിന്റോ ജോസഫ് മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തു. നഗരസഭാ ചെയർമാൻ പി.ടി.ബാബു അധ്യക്ഷതവഹിച്ചു.
സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാർ കെ.പി. ചാന്ദ്നി ,റുബീന കെ.കെ, വി.കുഞ്ഞൻ, അബ്ദുൾ മജീദ്, പ്രജിതാ പ്രദീപ്, വേണുഗോപാലൻ, വേണു കല്ലുരുട്ടി, ഫാത്തിമ കൊടപ്പന, ഏ.കെ.ഉണ്ണിക്കൃഷ്ൻ, സി.കെ.വിജയൻ, നഗരസഭ സെക്രട്ടറി എം.വിജില, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, വ്യാപാരി സംഘടന നേതാക്കൾ, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only