Feb 12, 2023

ഒരുവയസുള്ള മകനുമായി ട്രെയിനിന് മുന്നിൽച്ചാടി യുവതി ജീവനൊടുക്കി .


കൊല്ലം: പരവൂരിൽ കുഞ്ഞുമായി ട്രെയിനിനുമുന്നിൽ ചാടി യുവതി ജീവനൊടുക്കി. പരവൂർ ഒഴുക്കുപാറ സ്വദേശിയായ ശ്രീലക്ഷ്മിയാണ് ഒരു വയസ് പ്രായമുള്ള മകൻ സൂരജുമായി തീവണ്ടിയ്ക്ക് മുന്നിൽ ചാടി മരിച്ചത്.

ഞായറാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തേക്ക് പോയ നേത്രാവതി എക്സ്പ്രസിന് മുന്നിലേക്ക് ശ്രീലക്ഷ്മി കുഞ്ഞുമായി ചാടുകയായിരുന്നു. ട്രെയിനിന്റെ ലോക്കോപൈലറ്റാണ് വിവരം പോലീസിനെ അറിയിച്ചത്.

ലോക്കോപൈലറ്റ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി മൃതദേഹം പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only