ഡല്‍ഹി: യുവാവ് ലിവിങ് ടുഗെദർ പങ്കാളിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഫ്രിഡ്ജിൽ ഒളിപ്പിച്ചു. മണിക്കൂറുകൾക്കകം മറ്റൊരു യുവതിയെ വിവാഹം കഴിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സഹിൽ ഗെലോട്ട് എന്ന 24കാരനാണ് അറസ്റ്റിലായത്. നിക്കി യാദവ് എന്ന ഹരിയാന സ്വദേശിനിയായ യുവതിയാണ് കൊല്ലപ്പെട്ടത്. ഡല്‍ഹിയിലാണ് സംഭവം.
നിക്കിയുടെ കൂടെ ജീവിക്കുമ്പോഴാണ് സഹില്‍ മറ്റൊരു വിവാഹത്തിന് തയ്യാറെടുത്തത്. ഫെബ്രുവരി 10ന് വിവാഹിതനാവാന്‍ പോവുകയാണെന്ന കാര്യം സഹില്‍ രഹസ്യമാക്കി വെച്ചു. നിക്കി ഇക്കാര്യം അറിഞ്ഞതോടെ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. പിന്നാലെയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറയുന്നു.
Post a Comment