Sep 4, 2023

തിരുവനന്തപുരത്ത് നാലുവയസുകാരൻ മരിച്ചു; ഷവർമ കഴിച്ചതിനെ തുടർന്നെന്ന് ആരോപണം


തിരുവനന്തപുരം: മലയിൻകീഴിൽ നാലു വയസ്സുകാരൻ മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് ബന്ധുക്കളുടെ ആരോപണം. മലയിൽകീഴ് പ്ലാങ്ങാട്ടു മുകൾ - സ്വദേശി അനിരുദ്ധ് ആണ് മരിച്ചത്. ഷവർമ കഴിച്ചതിനെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകളാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകി.

ഗോവ യാത്രയ്ക്കിടെ ഷവർമ കഴിച്ചതിനെ തുടർന്ന് കുട്ടിക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായെന്നാണ് ബന്ധുക്കൾ പറയുന്നത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മലയിൻകീഴ് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only