Oct 6, 2023

എൽ എസ് എസ് ജേതാക്കളെ ആദരിച്ചു.


എൽ എസ് എസ് ജേതാക്കളെ ആദരിച്ചു.
കോടഞ്ചേരി : കോടഞ്ചേരി സെന്റ് ജോസഫ് എൽ .പി . സ്കൂളിൽ 2022-23 അധ്യായന വർഷത്തിൽ എൽ.എസ്.എസ് പരീക്ഷയ്ക്ക് മികച്ച വിജയം കൈവരിച്ച എൽസ എബി, കാർത്തിക ഹരിൽ , ലെവിൻ സുനിൽ , എയ്ഞ്ചൽ മേരീ രാജേഷ്, ജിയ ആൻ സെബാസ്റ്റ്യൻ , ഡെൽവിൻ ജോസ് , ജിസ് മരിയ ജിന്റോ, അന്നാ റോസ് ഷിന്റോ എന്നിവരെ ആദരിച്ചു. വിജയികൾക്ക് സ്കൂൾ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ മൊമെന്റോകൾ നൽകി.

സ്കൂൾ മാനേജർ ഫാദർ കുര്യാക്കോസ് ഐക്കുളമ്പിൽ അധ്യക്ഷനായിരുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. വിജയികളെ അഭിനന്ദിക്കുകയും അടുത്ത വർഷങ്ങളിലും മികച്ച വിജയങ്ങൾ നേടാൻ സ്കൂളിലെ വിദ്യാർഥികൾക്ക് സാധിക്കട്ടെ എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ഹെഡ്മിസ്ട്രസ് ജീമോള്‍.കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ
വാർഡ് മെമ്പർ ശ്രീ. വാസുദേവൻ മാസ്റ്റർ, സ്കൂൾ പി.ടി.എ പ്രസിഡണ്ട് സിബി തൂങ്കുഴി, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് പ്രതിനിധി ഷിജോ ജോൺ ചടങ്ങിൽ നന്ദി അറിയിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only