Apr 24, 2024

താമരശ്ശേരിയിൽ വീടിനകത്ത് മരിച്ചനിയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു, ദുരൂഹതയെന്ന് നാട്ടുകാർ..


താമരശ്ശേരി: കേരങ്ങാട് ആനപ്പാറ പൊയിലിൽ പണിതീരാത്ത വീടിനകത്ത് ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ ഇന്നലെ വൈകുന്നേരം കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു.

താമരശ്ശേരി അണ്ടോണ റോഡിൽ വാടകക്ക് താമസിക്കുന്ന ചമൽ വാഴാംകുന്നേൽ തമ്പിയുടെ മകൻ സന്ദീപാണ് (20) ആണ് മരണപ്പെട്ടത്. സ്വകാര്യ ബസ്സിലെ ജീവനക്കാരനായിരുന്നു. അഞ്ച് ദിവസത്തിൽ അധികമായി ഇയാൾ വീട്ടിൽ എത്തിയിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.


എന്നാൽ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.


പുറമെ നിന്നുള്ളവർ എത്തിപ്പെടാത്ത ഉൾപ്രദേശത്തുള്ള മുൻഭാഗം അടച്ചു പൂട്ടിയ വീടിൻ്റെ അകത്ത് എങ്ങിനെ ഇയാൾ എത്തിച്ചേർന്നു എന്നതിലും, കാൽമുട്ടുകൾ നിലത്തു കുത്തിയ നിലയിൽ ജനൽ കമ്പിയിൽ തൂങ്ങി എങ്ങിനെ മരിച്ചു എന്നതിലും ദുരൂഹത നിലനിൽക്കുന്നതായി നാട്ടുകാർ പറഞ്ഞു. പ്രദേശത്ത് ലഹരി ഉപയോഗ സംഘങ്ങൾ തപിക്കാറുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.
പോലീസ് ഡോഗ്‌ സ്വകോഡ്, ഫിംഗർപ്രിൻ്റ്, ഫോറൻസിക് സംഘങ്ങൾ സ്ഥലത്തെത്തി



മാതാവ്: സുനിത.

സഹോദരങ്ങൾ: സനൂപ്, സുധിൻ, സൗമ്യ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only