Jul 23, 2024

വർണക്കൂടാരം ഉദ്ഘാടനം ചെയ്തു.


കൂടരഞ്ഞി : പൂവാറൻതോട് ജി. എൽ. പി. എസ്. സ്കൂളിൽ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പ്രീപ്രൈമറി വർണക്കൂടാരം ഉദ്ഘാടനം ബഹുമാനപ്പെട്ട തിരുവമ്പാടി നിയോജകമണ്ഡലം എം. എൽ. എ ശ്രീ. ലിന്റോ ജോസഫ് നിർവഹിച്ചു. ഹെഡ്മിസ്ട്രെസ് ശ്രീമതി. ഷാന്റി കെ. എസ് സ്വാഗതം പറഞ്ഞു.


കൂടരഞ്ഞി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. ആദർശ് ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ബാബു കളത്തൂർ, വൈസ് പ്രസിഡന്റ്‌ ശ്രീമതി. മേരി തങ്കച്ചൻ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ.വി. എസ് രവീന്ദ്രൻ, വാർഡ് മെമ്പർ ശ്രീമതി. എൽസമ്മ ജോർജ്, കുന്ദമംഗലം ബി. പി. സി ശ്രീ. മനോജ്‌ കുമാർ, സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ ശ്രീ. ഹാഷിദ് ശ്രീ.പി. കെ, മോഹനൻ കാര്യവാക്കൽ, ശ്രീ.ജബ്ബാർ കൊട്ടാരത്തിൽ, ശ്രീ. വിജയൻ അയ്യനാട്ടുശ്ശേരി എന്നിവർ ആശംസകൾ പറഞ്ഞു.

കോഴിക്കോട് എസ്. എസ്. കെ പ്രോഗ്രാം ഓഫീസർ ശ്രീ. അജയൻ പി. എൻ പദ്ധതി വിശദീകരണം നടത്തി.പി. ടി. എ പ്രസിഡന്റ്‌ ശ്രീ. രാജേന്ദ്രൻ കന്നുവള്ളിയിൽ നന്ദി പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only