കോടഞ്ചേരി:കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പിന് നെല്ലിപ്പൊയിൽ സെൻറ് ജോൺസ് ഹൈസ്കൂളിൽ തുടക്കമായി.' മഴവില്ല് 2024 'എന്ന പേരിൽ ഡിസംബർ 21 മുതൽ 27 വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
സപ്തദിന ക്യാമ്പ് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. കൂടരഞ്ഞി ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡണ്ട് ജോസ് കെ ജെ അധ്യക്ഷത വഹിച്ച യോഗത്തിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ റീന എസ്എസ് ക്യാമ്പ് വിശദീകരണം നടത്തി .പ്രിൻസിപ്പൽ ബോബി ജോർജ്, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ജോസ്മോൻ മാവറ, നെല്ലിപ്പൊയിൽ സെൻറ് ജോൺസ് ഹൈസ്കൂൾ പിടിഎ പ്രസിഡൻറ് വിൽസൺ തോമസ് തറപ്പേൽ, അധ്യാപകരായ സജി മാത്യു, മോളി സെബാസ്റ്റ്യൻ, സുനിൽകുമാർ, എൻഎസ്എസ് ലീഡർ ആസ്റ്റിൻ ജോസഫ് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു
സപ്തദിന ക്യാമ്പിന് തുടക്കം കുറിച്ചുകൊണ്ട് വിളംബര ജാഥ നടത്തി .സുകൃത കേരളം, ഹരിത സമൃദ്ധി, സ്നേഹ സന്ദർശനം, തദ്ദേശീയം ,പുസ്തക പയറ്റ് ,എന്നീ പരിപാടികൾ ക്യാമ്പിൽ നടത്തപ്പെടുന്നു.
Post a Comment