Feb 11, 2025

ജനദ്രോഹ ബഡ്ജറ്റ് സായാഹ്നധർണ്ണ നടത്തി


കോടഞ്ചേരി :
 സംസ്ഥാന ബഡ്ജറ്റിൽ ഭൂനികുതി 50 ശതമാനം വർദ്ധിപ്പിച്ച്  കാർഷിക മേഖലയെ അവഗണിച്ച് മലയോര ജനതയുടെ ജീവൻ വച്ചുള്ള വന്യമൃഗ ശല്യത്തിനെതിരെ നടപടി സ്വീകരിക്കാതെ വികസന പ്രവർത്തനങ്ങളിൽ മേഖലയെ പാടെ അവഗണിച്ച് പുതിയ പദ്ധതികൾ പ്രഖ്യാപിക്കാതെ ക്ഷേമ പദ്ധതികൾ അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ടൗണിൽ സായാഹ്ന ധർണ്ണ  നടത്തി.

 കെ.പി.സി.സി മെമ്പർ പി.സി ഹബീബ് തമ്പി സായാഹ്നധർണ്ണ ഉദ്ഘാടനം ചെയ്തു.
 മണ്ഡലം പ്രസിഡണ്ട് വിൻസന്റ്  വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.
 ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി മുഖ്യപ്രഭാഷണം നടത്തി.

 ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, കർഷ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ടുമല, യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, ആന്റണി നീർവേലി, ആനി ജോൺ, ജോസ് പൈക, ബിജു ഓത്തിക്കൽ, വാസുദേവൻ ഞാറ്റുകാലായിൽ, ബാബു പെരിയപ്പുറം, നാസർ പി പി, കുമാരൻ കരിമ്പിൽ,ഫ്രാൻസിസ് മുണ്ടാട്ടിൽ, ബിബി തിരുമല എന്നിവർ പ്രസംഗിച്ചു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only