Jul 24, 2025

ഭിന്നശേഷിക്കാർക്കായി ഭിന്നശേഷി നിർണ്ണയ യു ഡി ഐ ഡി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.


ബഹു തിരുവമ്പാടി എം എൽ എ യുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലാ ഭരണകൂടം,
കേരള സാമൂഹ്യ സുരക്ഷ മിഷൻ, ആരോഗ്യ വകുപ്പ് എന്നിവരുടെ സഹകരണത്തോടെ തിരുവമ്പാടി മണ്ഡലത്തിലെ ഭിന്നശേഷിക്കാർക്കായി ഭിന്നശേഷി നിർണ്ണയ യു ഡി ഐ ഡി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 

♿ ഭിന്നശേഷി സർട്ടിഫിക്കറ്റും യു ഡി ഐ ഡി കാർഡും ലഭിക്കാത്തവർക്കാണ് ജൂലൈ 26 ന്  നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കുക. 


ക്യാമ്പിന്റെ അറിയിപ്പ് കിട്ടാത്ത, ഓൺലൈൻ രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നവർ താഴെ പറയുന്ന നമ്പറിൽ വിളിച്ചു ബുക്ക്‌ ചെയ്യാവുന്നതാണ്. ബുക്ക്‌ ചെയ്യുമ്പോൾ

📌 
1⃣  ആധാർ കാർഡ് നമ്പർ 
2⃣ യു ഡി ഐ ഡി രജിസ്റ്റർ ചെയ്തപ്പോൾ ലഭിച്ച റസീപ്റ്റ് ലെ എൻറോൾ മെന്റ് നമ്പർ 
3️⃣ ഫോൺ നമ്പർ
4️⃣ അസുഖ വിവരം
 എന്നിവ വിശദമായി അറിയിക്കണം.
🔜 ഇനിയും രജിസ്റ്റർ ചെയ്യാത്തവർ ഉണ്ടെങ്കിൽ തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രത്തിൽ നിന്നും യു ഡി ഐ ഡി രജിസ്ട്രേഷൻ പൂർത്തിയാക്കി ക്യാമ്പിന് ബുക്ക്‌ ചെയ്യാവുന്നതാണ്. 
📝 ബുക്ക്‌ ചെയ്തവരുടെ വിവരങ്ങൾ പരിശോധിച്ച ശേഷം മാത്രമേ ക്യാമ്പ് സമയവും ഡോക്ടറുടെ അപ്പോയിന്റ് മെന്റ് സമയവും നൽകുകയുള്ളൂ. 

📞 ക്യാമ്പ് സംബന്ധിച്ച *സംശയങ്ങൾക്കും അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും* ബന്ധപ്പെടുക 
*9072574339*
9️⃣0️⃣7️⃣2️⃣5️⃣7️⃣4️⃣3️⃣3️⃣9️⃣

വിളിക്കേണ്ട 
തിയതി 25/7/2025 വെള്ളിയാഴ്ച

 സമയം : രാവിലെ 10 മുതൽ വൈകിട്ട് 5 വരെ മാത്രം. 
(തിരുവമ്പാടി നിയോജക മണ്ഡലം പരിധിയിൽ ഉള്ളവരും കുന്നമംഗലം നിയോജക മണ്ഡലത്തിലെ കുന്നമംഗലം, ചാത്തമംഗലം, മാവൂർ പഞ്ചായത്തുകളിൽ ഉൾപ്പെട്ടവർ മാത്രം.) 


 *മിഷൻ ടീം,* 
ജില്ലാ ഭരണകൂടം, കോഴിക്കോട്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only