കൂടരഞ്ഞി: കോവിലകത്തുംകടവ് ശ്രീ പോർക്കലി ഭഗവതിക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ കോവിലകത്തുംകടവ് പുഴയോരത്ത് പ്രത്യേകം സജ്ജമാക്കിയ ബലിപന്തലിൽ നൂറ് കണക്കിന് വിശ്വാസികൾ കർക്കിടക വാവ് ബലിയോടനുബന്ധിച്ചുള്ള പിതൃതർപ്പണ ചടങ്ങിലും പിതൃപൂജയായ തിലഹോമത്തിലും പങ്കാളികളായി.ബലികർമ്മ ചടങ്ങുകൾക്ക് ആചാര്യ പ്രേംദാസ് മുഖ്യകാർമ്മികത്വം വഹിച്ചു.പിതൃപൂജയായ തിലഹോമം ആചാര്യ പി.സി.സുധീഷ് കുമാർ കർമ്മിയായി. വിശേഷാൽ പൂജകളായ ഗണപതിഹോമം, ഭഗവതി സേവ, നെയ് വിളക്ക് എന്നിവയും നടത്തപ്പെട്ടു.
ക്ഷേത്ര സമിതി പ്രസിഡണ്ട് ഷാജി കാളങ്ങാടൻ, സെക്രട്ടറി ദിനേഷ് കുമാർ അക്കരത്തൊടി, രക്ഷാധികാരികളായ സുന്ദരൻ എ പ്രണവം, വേലായുധൻ ചോലയിൽ, സൗമിനി കലങ്ങാടൻ, അജയൻ വല്യാട്ട് കണ്ടം, ഗിരീഷ് കുളിപ്പാറ, ഖജാൻജി വിജയൻ പൊറ്റമ്മൽ, ദേവസ്വം സെക്രട്ടറി ഷാജി കോരല്ലൂര്, മാതൃ സമിതി പ്രസിഡണ്ട് രമണി ബാലൻ, സെക്രട്ടറി ഷൈലജപള്ളത്ത്, യൂത്ത് വിങ്ങ് പ്രസിഡണ്ട് സജീവൻ ആലക്കൽ, സെക്രട്ടറി സതീഷ്കുമാർ അക്കര പറമ്പിൽ, ക്ഷേത്ര സമിതി ഭാരവാഹികളായ രാമൻകുട്ടി പാറക്കൽ, രാജൻ കുന്നത്ത്, ചന്ദ്രൻ വേളങ്കോട്, സുമതി പള്ളത്ത്, പ്രകാശൻ ഇളപ്പുങ്കൽ, മനോജ് ചായം പുറത്ത്, വിനോദ് മണ്ണു പുരയിടം, ധനലക്ഷ്മി അക്കരത്തൊടി, ബിന്ദു ജയൻ, ഷാജി വട്ടച്ചിറയിൽ, രാധാകൃഷ്ണൻ ചെമ്പ്രമ്മൽ, സുന്ദരൻ പള്ളത്ത്, ശിവദാസൻ മൂത്തേടത്ത്, സുനിത മോഹൻ, ബാബു ചാമാടത്ത്, പ്രദീപ് പള്ളത്ത്, പങ്കജം മുട്ടോളി, കൃഷ്ണൻ വടക്കിലെ ച്ചിലപ്പെട്ടി എന്നിവർ നേതൃത്വം നൽകി.
Post a Comment