കുടുംബശ്രീ ജില്ലാ മിഷൻ കോഴിക്കോട്, സ്നേഹിതാ ജെൻഡർ ഹെൽപ് ഡസ്ക് എന്നിവരുടെ സഹകരണത്തോടെ കൂടരഞ്ഞി സി ഡി എസ് ന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് കുടുംബശ്രീ വിജിലന്റ് ഗ്രൂപ്പ് അംഗങ്ങൾക്ക് ആയി ജെന്റർ അവബോധ പരിശീലനം സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. CDS ചെയർപേഴ്സൺ സോളി ജെയ്സൺ അധ്യക്ഷ ആയി, വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ മുഖ്യ പ്രഭാഷണം നടത്തി.
സ്ഥിരം സമിതി അധ്യക്ഷ റോസ്‌ലി ജോസ്, വാർഡ് മെമ്പർമാരായ ബോബി ഷിബു, സീന ബിജു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കമ്മ്യൂണിറ്റി കൗൺസിലർ ഷെറീന ക്ലാസ്സെടുത്തു. കുടുംബശ്രീ വാർഡ് തല വിജിലന്റ് ഗ്രൂപ്പ് അംഗങ്ങളും സി ഡി എസ് മെമ്പർ മാരും പരിപാടി യിൽ പങ്കെടുത്തു. സിന്ധു ബിനോയ്, ടിന്റു സുനീഷ്, ഷിജി PA, മേരി ജോസഫ്, സുമതി രാജൻ എക്സ് ഫിഷ്യോ അംഗങ്ങളായ റെജി ജോൺ, വസന്ത രാജൻ
റീന ബേബി സ്വാഗതവും ഷിജി പി.എ. നന്ദിയും പറഞ്ഞു.
Post a Comment