Aug 30, 2025

കെ എസ്ആർടിസി ബസിൽ വിദ്യാർഥികളുടെ ഓണാഘോഷം; ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു


വാടകയ്ക്ക് എടുത്ത കെഎസ്ആർടിസി ബസിൽ അപകടയാത്ര നടത്തിയുള്ള വിദ്യാർഥികളുടെ ഓണാഘോഷത്തിൽ കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. എറണാകുളം എൻഫോഴ്സ്മെന്റ് ആർടിഒയുടേതാണ് നടപടി. ഡ്രൈവര്‍ IDTR ട്രെയിനിങിന് ഹാജരാകണമെന്നും നിർദ്ദേശം നൽകി. അപകടയാത്രയിലെ കാറുകളുടെ ഉടമസ്‌ഥരെയും വിളിച്ചുവരുത്തിയിട്ടുണ്ട്.   

മോട്ടർ‌ വാഹന വകുപ്പ് കെഎസ്ആർടിസിയിൽ നിന്ന് നേരത്തേ വിശദീകരണം തേടിയിരുന്നു. ഇലാഹിയ എൻജിനീയറിങ് കോളജിലെ വിദ്യാർഥികളാണ് ഓണാഘോഷത്തിന്റെ ഭാഗമായി കെഎസ്ആർടിസി ബസിന്റെ ചവിട്ടുപടിയിലും ജനലുകളിലും ഇരുന്നും നിന്നും പൊതുവഴിയിൽ ഘോഷയാത്ര സംഘടിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതിനെ തുടർന്നാണ് സംഭവം വിവാദമായത്. 

മുളവൂരിലേക്കു അമ്പലംപടിയിൽ നിന്നു നടത്തിയ ഘോഷയാത്രയ്ക്ക് മൂവാറ്റുപുഴ ഡിപ്പോയിൽ നിന്നാണ് ബസ് വാടകയ്ക്കെടുത്തത്. ബസിനു മുന്നിൽ കറുത്ത ബാനർ സ്ഥാപിച്ച് കേരളീയ വേഷം ധരിച്ചാണു പെൺകുട്ടികളും ആൺകുട്ടികളും ഘോഷയാത്രയിൽ പങ്കെടുത്തത്. ബസ് കോളജിലേക്കു പ്രവേശിപ്പിക്കാൻ കോളജ് അധികൃതർ അനുമതി നൽകിയിരുന്നില്ല.```


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only