കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിൽ പതിമൂന്നാം വാർഡ് മൈക്കാവിൽ എൻ ഡി എ കുടുംബ സംഗമം നടത്തി ലാലു കരിമല അധ്യക്ഷ വഹിച്ച യോഗത്തിൽ റൂറൽ ജില്ല ജനറൽ സെക്രട്ടറി എൻ പി രാമദാസ് കുടുംബ സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കഴിഞ്ഞ 11 വർഷമായി നരേന്ദ്രമോദിയുടെ വികസനം മുന്നേറ്റഭരണം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെ വളർച്ചക്കും കേരളത്തിലെ വികസനം മുന്നേറ്റത്തിന് വലിയ സ്വാധീനം വഹിച്ചിട്ടുണ്ടെന്ന് കേരള ജനം മനസ്സിലാക്കിയിരിക്കുന്നു അഴിമതി രഹിതമായ ഒരു ഭരണം മുന്നേറ്റം കേരളത്തിലും അനിവാര്യമായതിനാൽ സംസ്ഥാനത്തെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണിക്ക് വൻ മുന്നേറ്റം ഉണ്ടാകുമെന്നും കോടഞ്ചേരി പോലുള്ള കുടിയേറ്റ കർഷക മേഖലയിൽവരും തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് വൻ മുന്നേറ്റം ഉണ്ടാവുകയും സംസ്ഥാനത്ത് എല്ലാ പഞ്ചായത്തുകളിലും എൻഡിഎയുടെ സാന്നിധ്യം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
പതിമൂന്നാം വാർഡിലെ സ്ഥാനാർഥി ജിഷ രാമചന്ദ്രന് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു ചടങ്ങിൽ എൻ ഡി എ പഞ്ചായത്ത് പ്രസിഡന്റ് പി. ആർ രാജേഷ്, റൂറൽ ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് അഗസ്റ്റിൻ ആൻറണി, എൻ പി പി റൂറൽ ജില്ലാ പ്രസിഡണ്ട് ജോയി മോളേത്ത് മണ്ഡലം വൈസ് പ്രസിഡൻറ് രാജേഷ് കുമാർ കൂടത്തായി, ഏരിയ പ്രസിഡൻറ് ഗീത പഞ്ചായത്ത് ജനറൽ സെക്രട്ടറി ലാലൻ സി ജി യുവമോർച്ച പഞ്ചായത്ത് പ്രസിഡണ്ട് എഡ്വിൻ ചാക്കോ തുടങ്ങിയവർ ആശംസ അറിയിച്ചു. ചടങ്ങിൽ അനീഷ് മാനാംകുന്ന് സ്വാഗതവും വനജ രാജഗോപാൽ നന്ദിയും പറഞ്ഞു.
Post a Comment